kozhikode local

റിട്ടയേഡ് പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയറുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന



താമരശ്ശേരി: റിട്ട: പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനിയറുടെ വീട്ടില്‍ വിജിലന്‍സ് പരിശോധന. പിഡബ്യുഡി കോഴിക്കോട് സെക്ഷനില്‍ നിന്നും വിരമിച്ച അബ്ബാസിന്റെ ഉല്ലാസ് കോളനിയിലെ വീട്ടിലാണ് ബുധനാഴ്ച രാവിലെ മുതല്‍ വിജിലന്‍സ് പരിശോധന ആരംഭിച്ചത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായ പരാതിയില്‍ കോഴിക്കോട് വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പി സുനില്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്.  വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി പരാതിയെ തുടര്‍ന്നാണ് വിജി—ലന്‍സ് പരിശോധനക്കെത്തിയത്. വിജിലന്‍സ് കോടതിയുടെ നിര്‍ദ്ധേശ പ്രകാരം അബ്ബാസിനെതിരെ നേരത്തെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രാവിലെ ഏഴുമണിയോടെയാണ് കോഴിക്കോട് വിജിലന്‍സ് ആന്റ് ആന്റീ കറപ്ഷന്‍ സ്‌പെഷ്യല്‍ സെല്‍ എസ്പി സുനില്‍ ബാബു, ഡിവൈഎസ്പി ഷൗക്കത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന ആരംഭിച്ചത്. അബ്ബാസിന്റെയും കുടുംബത്തിന്റെയും പേരിലുള്ള സ്വത്തുക്കളുടെ വിവരങ്ങളാണ് വിജിലന്‍സ് സംഘം പരിശോധിക്കുന്നത്. താമരശ്ശേരി ഉല്ലാസ് കോളനിയില്‍ അബ്ബാസിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വീടുകളിലും വിജിലന്‍സ് പരിശോധന നടത്തുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് സംഘം കണ്ടെടുത്തതായി സൂചനയുണ്ട്. അബ്ബാസിനെതിരെ നേരത്തെയും പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നുവെങ്കിലും നിയമ വിരുദ്ധമായ ഒന്നും കണ്ടെത്തിയിരുന്നില്ല.  രാത്രി ഏഴരയോടെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ്‌സംഘം മടങ്ങിയത്.
Next Story

RELATED STORIES

Share it