റിച്ചാസിങ് എസ്പിയില്‍

ലഖ്‌നോ: കഴിഞ്ഞവര്‍ഷം ബിജെപി എംപി ആദിത്യനാഥ് അലഹാബാദ് സര്‍വകലാശാലയില്‍ പ്രവേശിക്കുന്നതിനെ എതിര്‍ത്ത് ശ്രദ്ധേയയായ റിച്ചാസിങ് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. അലഹാബാദ് സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്റെ പ്രഥമ വനിതാ പ്രസിഡന്റാണ് റിച്ചാസിങ്. സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനമൊഴികെ പ്രധാന സീറ്റുകളെല്ലാം എബിവിപി നേടിയിരുന്നു. എബിവിപി നേതൃത്വത്തില്‍ കാംപസില്‍ സംഘടിപ്പിച്ച പരിപാടിയിലേക്കാണ് യോഗി ആദിത്യനാഥിനെ ക്ഷണിച്ചിരുന്നത്. ഇതിനെതിരേയാണ് റിച്ചാസിങ് പ്രതിഷേധവുമായി രംഗത്തുവന്നത്. രാജ്യത്ത് വര്‍ഗീയത വളര്‍ത്തുന്നതിന് പ്രധാന പങ്കുവഹിക്കുന്നത് ബിജെപിയാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ റിച്ചാസിങ് പറഞ്ഞു. ബിജെപി വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും എതിരാണ്. രോഹിത് വെമുല സംഭവവും ജെഎന്‍യു സംഭവവും ഇതാണു വ്യക്തമാക്കുന്നതെന്നും അവര്‍ പറഞ്ഞു. ആദിത്യനാഥിന്റെ സന്ദര്‍ശനത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് സാങ്കേതിക പ്രശ്‌നങ്ങളുടെ പേരുപറഞ്ഞ് തന്നെ സര്‍വകലാശാലയില്‍ നിന്നു പുറത്താക്കാന്‍ വിസി ശ്രമിക്കുന്നതായി റിച്ചാസിങ് ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it