kasaragod local

റിക്ഷയില്‍ മറന്നുവച്ച സ്വര്‍ണവും പണവും തിരിച്ചുനല്‍കി ഡ്രൈവര്‍ സത്യസന്ധത കാട്ടി

ഉപ്പള: യാത്രക്കാരായ പിതാവും മകളും റിക്ഷയില്‍ മറന്നുവച്ച 17 പവന്‍ സ്വര്‍ണാഭരണങ്ങളും ആയിരം രൂപയും അടങ്ങിയ ബാഗ് ഉടമസ്ഥര്‍ക്ക് തിരിച്ചുനല്‍കി ഡ്രൈവര്‍ സത്യസന്ധത കാട്ടി.
കയ്യാര്‍ സ്വദേശിയും ഉപ്പളയില്‍ ഓട്ടോ ഡ്രൈവറുമായ സെറി ഡിസൂസയാണ് തന്റെ റിക്ഷയില്‍ മറന്നുവച്ച സ്വര്‍ണാഭരണവും പണവും അടങ്ങിയ ബാഗ് ഉടമസ്ഥന് തിരിച്ചുനല്‍കിയത്.
മണ്ണംകുഴി ഹിന്ദുസ്ഥാനി യുപി സ്‌കൂളിനടുത്ത് താമസിക്കുന്ന ഷെയ്ഖ് മുഹമ്മദും മകളും ഞായറാഴ്ച ഉച്ചയ്ക്ക് ഇയാളുടെ റിക്ഷയില്‍ യാത്രചെയ്തിരുന്നു. എന്നാല്‍ ഇറങ്ങുമ്പോള്‍ ഇവരുടെ ബാഗ് റിക്ഷയില്‍ തന്നെ മറന്നുവച്ചു. ഇത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ ഉപ്പള ബസ് സ്റ്റാന്റിലുള്ള പോലിസ് എയ്ഡ് പോസ്റ്റില്‍ സ്വര്‍ണാഭരണം അടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിക്കുയായിരുന്നു.
പോലിസ് ഉടമസ്ഥനെ കണ്ടെത്തി ബാഗ് കൈമാറി. ഡ്രൈവറുടെ സത്യസന്ധതയെ നാട്ടുകാര്‍ പ്രശംസിച്ചു.
Next Story

RELATED STORIES

Share it