Sports

റാഫേല്‍ വരാനെയ്ക്കു പകരം ആദില്‍ റെമി ഫ്രഞ്ച് ടീമില്‍

പാരിസ്: പരിക്കുമൂലം അടുത്ത മാസം നടക്കാനിരിക്കുന്ന യൂ റോ കപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ നിന്നു പിന്‍മാറിയ റാഫേല്‍ വരാനെയ്ക്കു പകരം ആദില്‍ റെമി ഫ്രഞ്ച് ടീമിലെത്തി. കോച്ച് ദിദിയര്‍ ദെഷാംപ്‌സാണ് റെമിയെ വരാനെയുടെ പകരക്കാരനായി തിരഞ്ഞെടുത്ത കാര്യം പ്രഖ്യാപിച്ചത്.
സ്പാനിഷ് ഗ്ലാമര്‍ ടീം റയല്‍ മാഡ്രിഡിന്റെ പ്രതിരോധതാരമായ വരാനെയ്ക്ക് കാല്‍ത്തുടയുടെ പേശിക്കേറ്റ പരിക്കാണ് യൂറോ കപ്പ് നഷ്ടമാക്കിയത്. 2013ല്‍ ദേശീയ ടീമിനായി അരങ്ങേറിയ ശേഷം 29 മല്‍സരങ്ങളില്‍ താരം ഫ്രഞ്ച് ജഴ്‌സിയണിഞ്ഞിട്ടുണ്ട്. ഈ മാസമാദ്യം റയലിനു വേണ്ടി കളിക്കുന്നതിനിടെയാണ് വരാനെയ്ക്കു പരിക്കേറ്റത്. യൂറോപ ലീഗ് ജേതാക്കളായ സ്പാനിഷ് ടീം സെവിയ്യയുടെ താരമാണ് റെമി.
യൂറോ കപ്പ് നഷ്ടമാവുന്ന രണ്ടാമത്തെ ഫ്രഞ്ച് താരമാണ് വ രാനെ. നേരത്തേ മമദു സാ ഖോ യും യൂറോയില്‍ നിന്നു പുറത്തായിരുന്നു. കഴിഞ്ഞ മാസം ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് സസ്‌പെ ന്‍ഷനിലാണ് ലിവര്‍പൂള്‍ താരം കൂടിയായ അദ്ദേഹം.
അടുത്ത മാസം 10ന് ആരംഭിക്കുന്ന യൂറോ കപ്പിന്റെ ഗ്രൂപ്പ് എയിലാണ് ഫ്രാന്‍സിന്റെ സ്ഥാ നം. സ്വിറ്റ്‌സര്‍ലന്‍ഡ്, റുമാനിയ, അല്‍ബേനിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.
Next Story

RELATED STORIES

Share it