Flash News

റാഫേല്‍ യുദ്ധവിമാനങ്ങള്‍ക്കായി അംബാല, ഹാസിമര വ്യോമതാവളങ്ങള്‍ ഒരുങ്ങുന്നു



അംബാല (പശ്ചിമ ബംഗാള്‍): റാഫേല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ സ്‌ക്വാഡിനെ വിന്യസിക്കുന്നതിനു വ്യോമതാവളങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ ഉന്നത നിലവാരത്തിലെത്തിക്കുന്നതിന് ഇന്ത്യന്‍ വ്യോമസേന തുടക്കംകുറിച്ചു. ആണവ പോര്‍മുനകളും മിസൈലുകളും വഹിക്കാന്‍ ശേഷിയുള്ള റാഫേല്‍ യുദ്ധവിമാനങ്ങള്‍ പ്രവര്‍ത്തന സജ്ജമാവുന്നതോടെ ഈ മേഖലയില്‍ പാകിസ്താനു മേല്‍ ഇന്ത്യക്ക് വ്യക്തമായ മേല്‍ക്കൈ ഉണ്ടാവും. 2019 സപ്തംബര്‍ മുതല്‍ ഡെലിവറി നിശ്ചയിച്ച റാഫേല്‍ യുദ്ധവിമാനങ്ങളുടെ ഷെല്‍റ്ററുകളും മറ്റും നിര്‍മിക്കുന്നതിനു സര്‍ക്കാര്‍ 220 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നു മുതിര്‍ന്ന ഐഎഎഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ സപ്തംബറിലാണ് ഫ്രഞ്ച് സര്‍ക്കാരുമായി ഇന്ത്യ 36 റാഫേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ക്കായി 59,000 കോടി രൂപയുടെ കരാറില്‍ ഒപ്പിട്ടത്. ഫ്രഞ്ച് പ്രതിനിധികള്‍ കഴിഞ്ഞ ദിവസം അംബാല സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.റാഫേല്‍ ജെറ്റുകളെ വിന്യസിക്കാനായി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അതിന്റെ പ്രധാന അടിസ്ഥാനസൗകര്യ വികസനത്തിനു തുടക്കംകുറിച്ചു.പശ്ചിമ ബംഗാളിലെ ഹസിമാരയില്‍ വ്യോമതാവളത്തത്തിന്റെ പ്രവൃത്തി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.അടുത്ത 40-50 വര്‍ഷത്തേക്ക് ദീര്‍ഘകാല അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ക്കാണ് പദ്ധതി. 2019 സപ്തംബറില്‍ ആരംഭിക്കുന്ന റഫേല്‍ ജെറ്റുകളിലെ 78 വര്‍ഷം അടിസ്ഥാനസൗകര്യത്തിനായി 14 ഷെല്‍റ്ററുകളും ഹങ്കേറുകളും  സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഇതിനകം 220 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it