Flash News

റാന്‍സംവെയര്‍ സൈബര്‍ ആക്രമണം തടയിട്ടത് 22കാരന്‍



ലണ്ടന്‍: ലോകത്തെ നടുക്കിയ സൈബര്‍ ആക്രമണത്തെ ചെറുക്കാന്‍ സഹായിച്ചത് പേര് വെളിപ്പെടുത്താത്ത 22കാരന്‍. മാല്‍വെയര്‍ സാങ്കേതികവിദ്യയില്‍ ഗവേഷകനായ ഇദ്ദേഹം ബ്രിട്ടിഷ് കംപ്യൂട്ടര്‍ സുരക്ഷാ വിദഗ്ധനാണ്. പേര് വെളിപ്പെടുത്തിയില്ലെങ്കിലും യുവാവിന്റെ ചിത്രം ഡെയ്‌ലി മെയില്‍ പുറത്തുവിട്ടു. സ്വയാര്‍ജിത സാങ്കേതിക പരിജ്ഞാനം ഉപയോഗിച്ചാണ് ഇദ്ദേഹം റാന്‍സംവെയര്‍ ആക്രമണത്തെ ചെറുത്തത്. റാന്‍സംവെയര്‍ നിയന്ത്രണത്തിലാക്കിയ കാര്യം യുവാവ് തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍, ഭീഷണി പൂര്‍ണമായും വിട്ടകന്നിട്ടില്ല. അപ്രതീക്ഷിതമായാണ് സൈബര്‍ ആക്രമണം ചെറുക്കാനായത്. ഒഴിവുദിനത്തില്‍ വീട്ടിലിരുന്ന് ജോലിചെയ്യുന്നതിനിടെയാണ് സൈബര്‍ ആക്രമണത്തിന് ഉപയോഗിച്ച പ്രോഗ്രാമിന്റെ ദൗര്‍ബല്യം തിരിച്ചറിഞ്ഞത്. അതോടെ പ്രോഗ്രാമിന്റെ നിയന്ത്രണം കൈക്കലാക്കുകയായിരുന്നുവെന്ന് കംപ്യൂട്ടര്‍ സാങ്കേതികവിദ്യ വിദ്യാലയങ്ങളില്‍ പോയി പഠിച്ചിട്ടില്ലാത്ത യുവാവ് വ്യക്തമാക്കി. ഒരുവര്‍ഷം മുമ്പ് ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സൈബര്‍ സുരക്ഷാ സ്ഥാപനത്തില്‍ ജോലി ലഭിച്ചതോടെയാണ് ഔപചാരിക വിദ്യാഭ്യാസമെന്ന സ്വപ്‌നം ഉപേക്ഷിച്ചതെന്ന് യുവാവ് പറയുന്നു. സൈബര്‍ ആക്രമണം നടത്തിയ ക്രിമിനലുകള്‍ക്ക് സംഭവിച്ച ഒരു നോട്ടപ്പിശകാണ് തനിക്ക് മുതലെടുക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പുതിയ എഫ്ബിഐ മേധാവിഉടനെയെന്ന് ട്രംപ്‌വാഷിങ്ടണ്‍: പുറത്താക്കപ്പെട്ട ജെയിംസ് കോമിക്ക് പകരം യുഎസ് അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ തലപ്പത്തേക്ക് പുതിയ നിയമനം ഒരാഴ്ചയ്ക്കുള്ളിലുണ്ടാവും. ഈ വാരം പുതിയ എഫ്ബിഐ മേധാവിയെ പ്രഖ്യാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ ആദ്യ വിദേശപര്യടനത്തിനായി യാത്രതിരിക്കുന്നതിനു മുമ്പ് മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ അറിയിച്ചു. വെള്ളിയാഴ്ച പ്രഖ്യാപനമുണ്ടാവാനാണു സാധ്യതയെന്നും അഭിഭാഷകയായ ആലിസ് ഫിഷറിനെ എഫ്ബിഐ തലപ്പത്തേക്ക് പരിഗണിക്കുന്നതായും യുഎസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. യുഎസ് നീതിന്യായവകുപ്പ് ഫിഷറുമായി അഭിമുഖം നടത്തിയിരുന്നു.നീതിന്യായവകുപ്പ് ക്രിമിനല്‍വിഭാഗത്തില്‍ അസിസ്റ്റന്റ്്് അറ്റോര്‍ണി ജനറലായി ഫിഷര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്്. എഫ്ബിഐ ആക്ടിങ് ഡയറക്ടര്‍ ആന്‍ഡ്രൂ മക്കബേ, ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി ജഡ്ജി മൈക്കല്‍ ഗാര്‍ഷ്യ, റിപബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ ക്രോണിന്‍ എന്നിവര്‍ക്കും സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ ടെക്‌സസില്‍ നിന്നുള്ള സെനറ്ററായ ജോണ്‍ ക്രോണിന്‍ സെനറ്റിലെ രണ്ടാമത്തെ ഉയര്‍ന്ന റാങ്കിലുള്ള അംഗമാണ്. ടെക്‌സസ് അറ്റോര്‍ണി ജനറലായും ക്രോണിന്‍ പ്രവര്‍ത്തിച്ചിരുന്നു. ആകെ 11 പേരെ എഫ്ബിഐ തലപ്പത്തേക്ക് നീതിന്യായവകുപ്പ് പരിഗണിക്കുന്നതായി റിപോര്‍ട്ടുകളുണ്ട്. നിയമനത്തിന് സെനറ്റിന്റെ അംഗീകാരം ആവശ്യമാണ്. എഫ്ബിഐ ഡയറക്ടറെ കണ്ടെത്തുന്നതിനായുള്ള നീക്കങ്ങള്‍ വേഗത്തിലാക്കേണ്ടതുണ്ടെന്ന് ട്രംപ് അറിയിച്ചു.
Next Story

RELATED STORIES

Share it