റാന്‍സംവെയര്‍ ആക്രമണം: മുന്‍കരുതലെടുക്കണം

തിരുവനന്തപുരം: കംപ്യൂട്ടറുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന റാന്‍സംവെയര്‍ ആക്രമണങ്ങളെ കരുതിയിരിക്കണമെന്ന് കേ രള പോലിസ് ഹൈടെക് സെല്ലും സൈബര്‍ഡോമും മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം ഡിസ്ട്രിക്റ്റ് മെര്‍ക്കന്റൈല്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ സര്‍വറിലുണ്ടായ പുതിയ റാന്‍സംവെയര്‍ ആക്രമണത്തെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്. നിയമവിരുദ്ധമായ രീതിയിലൂടെ ഫണ്ട് ഓണ്‍ലൈനായി ശേഖരിക്കാന്‍ വികസിപ്പിച്ച ംീൃസൗു@ശിറശമ.രീാ ആണ് പുതിയ റാന്‍സംവെയര്‍. അഋട, ഞടഅ എന്‍ക്രിപ്ഷന്‍ അല്‍ഗോരിതങ്ങളാണ് ഹാര്‍ഡ്‌ഡ്രൈവിനെ  എന്‍ക്രിപ്റ്റ് ചെയ്യുന്നതിനായി ഈ റാന്‍സം വെയറില്‍ ഉപയോഗിച്ചിട്ടുള്ളത്. തുടര്‍ന്ന് എ ന്‍ക്രിപ്റ്റ് ചെയ്യപ്പെട്ട ഡാറ്റ അണ്‍ലോക്ക് ചെയ്യുന്നതിനുള്ള കീ വാങ്ങാന്‍ ംീൃസൗു@ശിറശമ.രീാ ആവശ്യപ്പെടും. ഈ റാന്‍സംവെയര്‍ സാധാരണയായി ജാവാസ്‌ക്രിപ്റ്റ് ടൂളുകള്‍, എക്‌സ്‌പ്ലോയിറ്റ് കിറ്റുകള്‍, സ്പാം ഇ-മെയിലുകള്‍, വ്യാജ പോപ്—അപ്പുകള്‍, സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍, ഷെയ ര്‍വെയര്‍, അശ്ലീല സൈറ്റുകള്‍, ടോറന്റ് സൈറ്റുകള്‍, വ്യാജ വെബ്‌സൈറ്റുകള്‍ എന്നിവയിലൂടെയാണ് വ്യാപിക്കുന്നത്. തിരുവനന്തപുരം ഡിസ്ട്രിക്റ്റ് മെര്‍ക്കന്റൈല്‍ കോ-ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ സര്‍വറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന അഡോബ് ഫഌഷ് പ്ലെയര്‍ പ്ലഗ്-ഇന്‍ അപ്‌ഡേറ്റിലൂടെയാണ് റാന്‍സംവെയര്‍ ആക്രമണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം കേരള പോലിസിന്റെ സൈബര്‍ വിങ് നടത്തിവരികയാണ്. പൈറേറ്റഡ് ഓപറേറ്റിങ് സിസ്റ്റം ഒഴിവാക്കുക,  പ്രതിദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ഗസ്റ്റ് യൂസര്‍ അധികാരം ഉപയോക്താവിന് നല്‍കുക, ഇ ന്റര്‍നെറ്റ് ഉപയോഗ നയവും സിസ്റ്റം പോളിസിയും പാലിച്ചാല്‍ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ തടയാനാവുമെന്നും പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it