Pathanamthitta local

റാന്നി ഉപജില്ലയും വെണ്ണിക്കുളം സെന്റ് ബഹനാന്‍സും മുന്നില്‍

പത്തനംതിട്ട: റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ ആദ്യ ദിനം 25 ഇനങ്ങളുടെ ഫൈനല്‍ പൂര്‍ത്തിയായപ്പോള്‍ റാന്നി ഉപജില്ലയും വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് എച്ച്എസ് എസും മുന്നില്‍. സ്‌കൂള്‍ തലത്തില്‍ മൂന്നു വീതം സ്വര്‍ണവും വെള്ളിയും വെങ്കലവും നേടിയ സെന്റ് ബഹനാന്‍സിന് 27 പോയിന്റുണ്ട്.
മൂന്നു വീതം സ്വര്‍ണവും വെള്ളിയും ഒരു ബ്രോണ്‍സുമടക്കം 25 പോയിന്റുമായി ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസ് തൊട്ടുപിന്നിലുണ്ട്. രണ്ടു വീതം സ്വര്‍ണം, വെള്ളി, വെങ്കലം എന്നിവയോടെ 18 പോയിന്റുമായി ഇടക്കുളം ഗുരുകുലം എച്ച്എസ്എസ് ആണ് മൂന്നാമത്.
അഞ്ചു സ്വര്‍ണം, നാലു വെള്ളി, ആറു വെങ്കലം എന്നിവയടക്കം 43 പോയിന്റ നേടിയ റാന്നിയാണ് ഉപജില്ലാതലത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. 35 പോയിന്റോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പുല്ലാടിന് യഥാക്രമം മൂന്ന്, ആറ്, രണ്ട് വീതം സ്വര്‍ണം, വെള്ളി, വെങ്കലം ലഭിച്ചു.
നാലു വീതം സ്വര്‍ണവും വെങ്കലവും മൂന്ന്‌വെള്ളിയുമടക്കം 33 പോയിന്റോടെ വെണ്ണിക്കുളവും നാലു വീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവുമടക്കം 33 പോയിന്റോടെ പത്തനംതിട്ടയും മൂന്നാം സ്ഥാനത്തുണ്ട്. നാലാം സ്ഥാനത്തുള്ള കോന്നി ഉപജില്ലയ്ക്ക് മൂന്ന് സ്വര്‍ണം ലഭിച്ചു.
മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്തു.
നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികള്‍ക്ക് ആരോഗ്യമുള്ള മനസും ശരീരവും ഉറപ്പാക്കാന്‍ കായികമേളകള്‍ക്ക് സാധിക്കുമെന്ന് അന്നപൂര്‍ണാദേവി പറഞ്ഞു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സലിം പി ചാക്കോ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പതാക ഉയര്‍ത്തി. കുട്ടികള്‍ അണിനിരന്ന മാര്‍ച്ച്പാസ്റ്റും നടന്നു. പ്രമാടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, ജില്ലാ പഞ്ചായത്തംഗം ലീലാ മോഹന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി വി രാമചന്ദ്രന്‍, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ബിനു കെ സാം സംസാരിച്ചു.
നാളെ സമാപിക്കും. സമാപന സമ്മേളനം രാവിലെ 11ന് ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. കെ ശിവദാസന്‍ നായര്‍ എംഎല്‍എ സമ്മാനദാനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിക്കും.
Next Story

RELATED STORIES

Share it