റാന്നി അടിച്ചിപ്പുഴയില്‍ ആദിവാസി യുവാവിന്റെ കൊലപാതകം: മൂന്നുപേര്‍ അറസ്റ്റില്‍

റാന്നി: അടിച്ചിപ്പുഴയില്‍ ആദിവാസി യുവാവ് തേക്കുംമൂട്ടില്‍ ഗോപാലന്റെ മകന്‍ ബാലു (19) ദുരൂഹ സാഹചര്യത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. അത്തിക്കയം വില്ലേജില്‍ കരികുളം മുറിയില്‍ വേങ്ങത്തോട്ടത്തില്‍ ജോബി, സുഹൃത്തുക്കളായ നാറാണംമൂഴി ചെമ്പനോലി ആശാരിപ്പറമ്പില്‍ അശോകന്‍, ചെമ്പനോലി പുറത്തേട്ട് ബെന്നി ശാമുവേല്‍ എന്നിവ—രെയാണ് റാന്നി പോലിസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.
സ്ത്രീ വിഷയത്തില്‍ ഒന്നാം പ്രതിക്കുള്ള മുന്‍ വൈരാഗ്യത്തില്‍ ബാലുവിനെ മര്‍ദിക്കുകയും ശരീരത്തു കൂടി ഓട്ടോറിക്ഷ കയറ്റുകയും ചെയ്താണ് കൊല—പ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു. സ്വകാര്യ ബസ്സിലെ ക്ലീനറായ യുവാവും കേസിലെ പ്രതിയായ ജോബിയുടെ കാമുകിയുമായുള്ള ബന്ധവും കൊലപാതകത്തിലേക്ക് നയിച്ചതായും പോലിസ് പറയുന്നു. അന്വേഷണസംഘം സംശയാസ്പദമായി കസ്റ്റഡിയിലെടുത്തവരെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റിലായ കുറ്റാരോപിതരുടെ പരസ്പരവിരുദ്ധമായ മൊഴികള്‍ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോ ദ്യംചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
കഴിഞ്ഞ 22ന് രാവിലെയാണ് നിരപ്പുപാറ- അത്തിക്കയം റോഡരികിലെ ഓടയില്‍ ബാലുവിന്റെ മൃതദേഹം കാണപ്പെട്ടത്. കഴുത്തിലും കാലിലും മുറിവുണ്ടായിരുന്നത് മരണത്തില്‍ ദുരൂഹതയ്ക്ക് കാരണമായി. ഇതിനോടൊപ്പം ആന്തരികാവയവങ്ങള്‍ക്കുണ്ടായ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it