palakkad local

റാണിയുടെ കൊലപാതകം : പ്രതി അറസ്റ്റില്‍



കൊല്ലങ്കോട്:’ മുതലമട ഫിഷറീസ് കോളനിയില്‍ വീട്ടമ്മ കുത്തേറ്റ് മരിച്ച സംഭവത്തില്‍ തമിഴ്‌നാട് പൊള്ളാച്ചി അങ്കലാ കുറിശ്ശി സ്വദേശി ശെല്‍വരാജ് (45) കൊല്ലങ്കോട് പോലിസ് ഇന്നലെ പുലര്‍ച്ച അഞ്ചരയോടെ അങ്കലാ കുറിശ്ശിയില്‍ വെച്ച് അറസ്റ്റു ചെയ്തു.കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം മൂന്നരക്കും നാലേമുക്കാലിനും ഇടയിലാണ് മീങ്കര ഡാമിനോട് ചേര്‍ന്നുള്ള ഫിഷറീസ് കോളനിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന റാണിയെ (40) കൊല ചെയ്ത ശേഷം തമിഴ് നാട്ടിലേക്ക് കടന്നുകളഞ്ഞതെന്ന് പറയുന്നു.  പഴനിയില്‍ മുരുകേശന് വിവാഹം കഴിച്ചു കൊടുത്ത റാണി പത്തു വര്‍ഷമായി വിവാഹബന്ധം വേര്‍പ്പെടുത്തി ആട്ടയാമ്പതിയിലാണ് താമസം. ആറ് വര്‍ഷമായി ശെല്‍വരാജനുമായി ഭാര്യ ഭര്‍ത്താക്കന്‍മാരെ പോലെ കഴിഞ്ഞു വരുന്നതായും ഒരു വര്‍ഷം മുമ്പ് ഫിഷറീസ് കോളനിയില്‍ വാടക വീട്ടിലുമാണ് റാണി താമസിച്ചു വരുന്നത്. റാണിയുടെ ചെമ്മണാംമ്പതി സ്വദേശിയുമായുളള അടുപ്പവും ശെല്‍വ രാജന്‍ ചോദ്യം ചെയ്തിരുന്നു.വീട്ടില്‍ ഇരുവരും തമ്മിലുള്ള തര്‍ക്കത്തില്‍ ശെല്‍വരാജനെ് റാണി ചട്ടകം കൊണ്ട് അടിച്ചതായും  കെട്ടു പണിക്കാരനായ ശെല്‍വരാജന്‍ പണിയായുധം കൊണ്ട് കുത്തി കൊലപ്പെടുത്തി തമിഴ്‌നാടിലേക്ക് പോകുകയായിരുന്നു. എസ് സി പി ഒ മാരായ ജയകുമാര്‍ ,സുനില്‍കുമാര്‍, ഗണേഷ്, രാജേഷ്, രതീഷ്, റഹീം,  സുനിമോള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസന്വോഷണം.
Next Story

RELATED STORIES

Share it