Flash News

റാഞ്ചിയില്‍ രണ്ടു കന്നുകാലി കച്ചവടക്കാരെ മരത്തില്‍ കെട്ടി തൂക്കിക്കൊന്നു

റാഞ്ചിയില്‍ രണ്ടു കന്നുകാലി കച്ചവടക്കാരെ മരത്തില്‍ കെട്ടി തൂക്കിക്കൊന്നു
X
cattle-traders

റാഞ്ചി: റാഞ്ചിക്ക് സമീപം ലാത്ത്ഹാര്‍ ജില്ലയിലെ ജബ്ബാര്‍ ഗ്രാമത്തില്‍ രണ്ടു കന്നുകാലി കച്ചവടക്കാരെ അജ്ഞാതര്‍ മരത്തില്‍ കെട്ടി തൂക്കിക്കൊന്നു. മുഹമ്മദ് മജ്‌ലൂം(35), ഇംതിയാസ് ഖാന്‍(13) എന്നിവരാണ് കൊല്ലപ്പെട്ടത്. പോത്തുകളുമായി ചന്തയിലേക്ക് പോവുകയായിരുന്നു ഇവരെ വഴിയില്‍ വച്ച് തടഞ്ഞ സംഘം കൈകള്‍ പിറകില്‍ കെട്ടി സമീപത്തെ ഒരു മരത്തില്‍ കെട്ടി തൂക്കുകയായിരുന്നു.  ബീഫിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളുടെ തുടര്‍ച്ചയാണോ [related]ഇതെന്ന് അന്വേഷിച്ചു വരികയാണെന്ന് ലാത്ത്ഹാര്‍ എസ്.പി അനൂപ് ബിര്‍താരേ പറഞ്ഞു. മൂന്നു മാസം മുന്‍പ് ബീഫ് കഴിച്ചതുമായി ബന്്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ പ്രദേശത്താണ് സംഭവം നടന്നത്.
Next Story

RELATED STORIES

Share it