റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: സര്‍വീസിലുള്ളവരുടെ മെഡിക്കല്‍ പിജി പ്രവേശനത്തിന് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നു ഹൈക്കോടതി. പ്രവേശനം മാര്‍ക്കിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നാവണമെന്നും രണ്ട്, അഞ്ച് വര്‍ഷക്കാര്‍ക്കുവേണ്ടി രണ്ടു വ്യത്യസ്ത റാങ്ക്‌ലിസ്റ്റ് നല്‍കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
പ്രവേശനവുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്തു സമര്‍പ്പിച്ച ഹരജികളിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. രണ്ടുവര്‍ഷമെങ്കിലും സര്‍വീസില്‍ ഇരുന്നവര്‍ക്കാണ് മെഡിക്കല്‍ പിജി പരീക്ഷ എഴുതുന്നതിനു യോഗ്യതയെന്നു ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ മെറിറ്റ് അടിസ്ഥാനമാക്കിയാവണം പ്രവേശനം നല്‍കേണ്ടത്.
സര്‍വീസിലുള്ള പ്രവേശന പരീക്ഷ എഴുതിയ ഡോക്ടര്‍മാരില്‍ നിന്ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണം. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷക്കാലം സേവനം ചെയ്തവരുടെയും അഞ്ചുവര്‍ഷം സേവനം ചെയ്തവരുടെയും രണ്ട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുവെങ്കിലും പ്രവേശന കൗണ്‍സില്‍ നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഈമാസം നാലിനാണു പ്രവേശന നടപടികള്‍ ആരംഭിക്കുന്നതെന്നാണ് കൗണ്‍സില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ പുതുതായി പ്രസിദ്ധീകരിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ തുടരുന്നതിനു തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it