Flash News

റാങ്കിങില്‍ കിഡംബി ശ്രീകാന്ത് എട്ടാം സ്ഥാനത്ത്‌



ന്യൂഡല്‍ഹി:  ഇന്തോനീസ്യന്‍ ഓപണിലും ആസ്‌ത്രേലിയന്‍ ഓപണിലും കിരീടം ചൂടിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ താരം കിഡംബി ശ്രീകാന്തിന് റാങ്കിങ്ങില്‍ മുന്നേറ്റം. എറ്റവും പുതിയ റാങ്കിങില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് ശ്രീകാന്ത് ഉയര്‍ന്നു. 58, 583 പോയിന്റുകളാണ് ശ്രീകാന്തിനുള്ളത്. 24കാരനായ ശ്രീകാന്ത് ഇന്തോനീസ്യന്‍ ഓപണില്‍ ജപ്പാന്റെ സക്കായിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് കിരീടം നേടിയപ്പോള്‍ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് ചിന്‍ ലോങിനെ തകര്‍ത്താണ് ആസ്‌ത്രേലിയന്‍ ഓപണ്‍ കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യയുടെ മറ്റ് താരങ്ങളായ അജയ് ജയറാം 15ാം സ്ഥാനത്തും സായ് പ്രണീത് 16ാം സ്ഥാനത്തുമാണുള്ളത്. അതേസമയം ഇന്ത്യന്‍ വനിതാ താരങ്ങളായ പി വി സിന്ധു അഞ്ചാം സ്ഥാനത്തും സൈന നെഹ്‌വാള്‍ 15ാം സ്ഥാനത്തും തുടരുകയാണ്.
Next Story

RELATED STORIES

Share it