kozhikode local

റഹ്്മാന്‍ ബസാര്‍ മണ്‍കുഴി ഇനി പരിസ്ഥിതി സൗഹൃദ ഗ്രാമമാവും

കോഴിക്കോട്: കൊളത്തറ റഹ്്മാന്‍ ബസാറിലെ നാട്ടുകാരുടെ മണ്‍കുഴി തണ്ണീര്‍ത്തടം ഏറെ വൈകാതെ പരിസ്ഥിതി സൗഹൃദ ടൂറിസ്റ്റ് ഗ്രാമമാവും. 18 ഏക്കര്‍ വരുന്ന സ്ഥലത്താണ് തണ്ണീര്‍ത്തടമുള്ളത്.
ഫറോക്കിലെ ഓട്ടുകമ്പനികളിലേക്ക് ആവശ്യമായ കളിമണ്‍ ഖനനത്തിനായി കുഴിച്ച കുഴികളാണ് നാട്ടുകാരുടെ ജലസ്രോതസായി മാറിയ മണ്‍കുഴി. മോഡേണ്‍-കൊളത്തറ റോഡിലെ റഹ്്മാന്‍ ബസാറിനോട് ചേര്‍ന്ന ഇടങ്ങള്‍ ഇപ്പോള്‍ പാദരക്ഷാനിര്‍മാണത്തിന് പേര് കേട്ട ഇടമാണ്.
ആയിരക്കണക്കിന് തൊഴിലാളികളാണ് വ്യത്യസ്ത ചെരുപ്പുകമ്പനികളില്‍ ജോലി തേടി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ എത്താറ്. അര നൂറ്റാണ്ടിനപ്പുറം കൃഷി ഭൂമിയായിരുന്ന നല്ല പാടങ്ങളായിരുന്നു ഇവിടം. ഇവിടെ സ്വകാര്യ മേഖലയില്‍ വിനോദ സഞ്ചാരത്തിന് ഊന്നല്‍ നല്‍കിയിലുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. എംഎല്‍എ വി കെ സി മമ്മദ്‌കോയയുടെ നേതൃത്വത്തില്‍ 22 ഭൂ ഉടമകള്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കൗണ്‍സിലര്‍ മുല്ലവീട്ടില്‍ മൊയ്തീന്‍ (ബാവ) തുടങ്ങിയവരടങ്ങിയ സമിതി ഇതിനായുള്ള പ്രാഥമിക പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ചെറിയ നൗകകളും മൂന്നര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നടപ്പാതയുമൊക്കെയാണ് വിഭാവനം ചെയ്യുന്നത്.  ഇവിടെ സോളാര്‍ വിളക്കുകള്‍ സ്ഥാപിക്കും.  പരിസ്ഥിതി സൗഹൃദ വിനോദ കേന്ദ്രത്തിനായുള്ള പ്രോജക്ട് റിപോര്‍ട്ട് തയാറായി വരികയാണ.്
Next Story

RELATED STORIES

Share it