റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്കാരം
BY Sumeera SMR28 Feb 2016 7:58 PM GMT
X
Sumeera SMR28 Feb 2016 7:58 PM GMT
ലോസ് ആഞ്ചലസ്: ഓസ്കര് പുരസ്കാര ജേതാവ് റസൂല്‍ പൂക്കുട്ടിക്ക് മികച്ച ശബ്ദമിശ്രണത്തിനുള്ള ഗോള്‍ഡന്‍ റീല്‍ പുരസ്കാരം. ബ്രിട്ടിഷുകാരി ലെസ്ലി ഉഡ്വിന് സംവിധാനം ചെയ്ത് ബിബിസി പ്രക്ഷേപണം ചെയ്ത 'ഇന്ത്യാസ് ഡോട്ടര്‍' എന്ന ഡോക്യുമെന്ററിയുടെ ശബ്ദമിശ്രണത്തിനാണ് പുരസ്കാരം.
63ാമത് ഗോള്‍ഡന്‍ റീല്‍ പുരസ്കാരത്തിന്റെ ബെസ്റ്റ് മോഷന്‍ പിക്ചര്‍ സൗണ്ട് ആന്റ് മ്യൂസിക് എഡിറ്റിങ് വിഭാഗത്തിലാണ് പുരസ്കാരം. അംഗീകാരം നിര്‍ഭയയുടെ ആത്മാവിന് സമര്‍പ്പിക്കുന്നതായി റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തു. രാജ്യത്തെ യുവജനങ്ങള്‍ക്ക് ആവേശം നല്കുന്ന നേട്ടമാണിതെന്നും പൂക്കുട്ടി പറഞ്ഞു. ലോസ് ആഞ്ചലസിലെ വെസ്റ്റിന് ബൊനാവെന്ച്യുര് ഹോട്ടലിലാണ് പ്രഖ്യാപനം നടന്നത്. 2012 ഡിസംബര്‍ 12ന് ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കഥ പറയുന്ന ഡോക്യുമെന്ററിയാണ് ഇന്ത്യാസ് ഡോട്ടര്‍. ശബ്ദ വിന്യാസ രംഗത്ത് സാര്‍വദേശീയ തലത്തിലെ ഏറ്റവും വലിയ അംഗീകാരമായ ഗോള്‍ഡന്‍ റീല്‍ പുരസ്കാരം നേടുന്ന പ്രഥമ ഏഷ്യക്കാരനാണ് പൂക്കുട്ടി.

Next Story
RELATED STORIES
നിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMT