Flash News

റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം

റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം
X
resul-pookutty

ലണ്ടന്‍: ഓസ്‌കര്‍ പുരസ്‌കാര ജേതാവായ റസൂല്‍ പൂക്കൂട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം. ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യൂമെന്ററിയുടെ ശബ്ദവിന്യാസത്തിനാണ് പുരസ്‌കാരം. ആദ്യമായാണ് ഒരു ഇന്ത്യക്കാരന് ഈ പുരസ്‌കാരം ലഭിക്കുന്നത്. ഏഷ്യയിലേക്കും ആദ്യമായാണ് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം എത്തുന്നത്. മോഷന്‍ പിക്ചര്‍ സൗണ്ട് എഡിറ്റേഴ്‌സിന്റെ ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം ആഗോളതലത്തില്‍ പ്രധാനപ്പെട്ട പുരസ്‌കാരമാണ്.
ബിബിസിക്കായാണ് ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ കഥ പറയുന്ന ഡോക്യൂമെന്ററി ലെസ്‌ലി ഉഡ്‌വിന്‍ സംവിധാനം ചെയ്തത്. ഈ ചിത്രത്തിലെ ശബ്ദവിന്യാസത്തിനാണ് പുരസ്‌കാരം. ഏറെ വിവാദം സൃഷ്ടിച്ച ഡോക്യുമെന്ററി ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ നിരോധിച്ചിരുന്നു.
2009ലാണ് സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിന് റസൂല്‍ പൂക്കുട്ടി ഓസ്‌കര്‍ നേടിയത്. മലയാളിയായ പൂക്കുട്ടി കൊല്ലം സ്വദേശിയാണ്.
Next Story

RELATED STORIES

Share it