kozhikode local

റസിഡന്റ്‌സ് അസോസിയേഷന്‍ വീട്ടുകൂട്ടം ശ്രദ്ധേയമായി

മാവൂര്‍: മാവൂര്‍ ടൗണ്‍ റസിഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച “വീട്ടുകൂട്ടം 2018 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. മാവൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി മുനീറത്ത്് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ കെ കവിതാഭായ്, ഗ്രാമപ്പഞ്ചായത്ത് അംഗം കണ്ണാറ സുബൈദ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ കെ കവിതാ ഭായ്, ഗ്രാമപ്പഞ്ചായത്ത് അംഗം കണ്ണാറ സുബൈദ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ചലച്ചിത്ര സംവിധായകന്‍ സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ പ്രഭാഷണം നടത്തി. അസോസിയേഷന്‍ പ്രസിഡന്റ് എം എ ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. ജോയന്റ് സെക്രട്ടറി വി എന്‍ അബ്ദുല്‍ ജബ്ബാര്‍ വിഷയമവതരിപ്പിച്ചു. സെക്രട്ടറി സി കെ അഷ്‌റഫ്, എം പി മുഹമ്മദലി സംസാരിച്ചു. തുടര്‍ന്ന്്് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
Next Story

RELATED STORIES

Share it