റസാക്ക് എംഎല്‍എയുടെ നിര്യാണത്തില്‍ അനുശോചിച്ചു

മുഖ്യമന്ത്രി
തിരുവനന്തപുരം: മഞ്ചേശ്വരം എംഎല്‍എ പി ബി അബ്ദുര്‍റസാഖിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കാസര്‍കോട് ജില്ലയുടെ വികസന പ്രവര്‍ത്തനങ്ങളിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും ശ്രദ്ധാലുവായിരുന്നു അദ്ദേഹം. കുടുംബാംഗങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നതായും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തല
എംഎല്‍എ പി ബി അബ്ദുര്‍റസാഖിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി. സാധാരണക്കാരുടെ മനസ്സ് കീഴടക്കിയ ജനകീയ നേതാവായിരുന്നു അബ്ദുര്‍റസാഖ് എന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മന്ത്രി എ കെ ബാലന്‍
പി ബി അബ്ദുര്‍റസാഖ് എംഎല്‍എയുടെ നിര്യാണത്തില്‍ മന്ത്രി എ കെ ബാലന്‍ അനുശോചിച്ചു. സൗമ്യനായ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സ്‌നേഹാദരങ്ങള്‍ നേടിയ ജനപ്രതിനിധിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള വിയോഗം അത്യന്തം ദുഃഖകരമാണെന്ന് അനുശോചന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.
മന്ത്രി എസി മൊയ്തീന്‍
സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന നിയമസഭാ സാമാജികന്‍ പി ബി അബ്ദുര്‍റസാഖിന്റെ നിര്യാണത്തില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എ സി മൊയ്തീന്‍ അനുശോചനം രേഖപ്പെടുത്തി.
കെപിസിസി പ്രസി.മുല്ലപ്പള്ളി രാമചന്ദ്രന്‍
മഞ്ചേശ്വരം എംഎല്‍എയും മുസ്‌ലിംലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ പിബി അബ്ദുര്‍റസാഖിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു. സൗഹൃദവും വിനയവും കൈമുതലാക്കി പ്രവര്‍ത്തിച്ച അബ്ദുര്‍ റസാഖ് പൊതുപ്രവര്‍ത്തകര്‍ക്ക് അനുകരണീയ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി കെ രാജു
പിബി അബ്ദുല്‍ റസാക്കിന്റെ നിര്യാണത്തില്‍ മന്ത്രി കെ രാജു അനുശോചിച്ചു. രാഷ്ട്രീയ രംഗത്ത് സൗമ്യനായ നേതാവായിരിക്കുമ്പോഴും നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്തിന്റേയും ജില്ലാപഞ്ചായത്തിന്റേയും സാരഥിയായിരുന്ന അദ്ദേഹം നിയമസഭാ സാമാജികന്‍ എന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായി മന്ത്രി പറഞ്ഞു.
എസ്ഡിപിഐ
കോഴിക്കോട്: മഞ്ചേശ്വരം എംഎല്‍എ അബ്ദുര്‍റസാഖിന്റെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദു ല്‍ മജീദ് ഫൈസി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം അത്യന്തം ദുഃഖമുളവാക്കുന്നു. ഒരു ഉറച്ച മതേതരവാദിയെയാണ് കേരളത്തിനു നഷ്ടമായത്. അബ്ദുര്‍റസാഖ് സാഹിബിന്റെ ജനകീയതയാണ് മഞ്ചേശ്വരത്ത് സംഘപരിവാരത്തിന്റെ രാഷ്ട്രീയ തേര്‍വാഴ്ചയെ പിടിച്ചുകെട്ടിയതെന്നും മജീദ് ഫൈസി അനുസ്മരിച്ചു.
Next Story

RELATED STORIES

Share it