World

റഷ്യ: അഴിമതിക്കേസില്‍ മുന്‍ മന്ത്രിക്ക് എട്ടു വര്‍ഷം തടവ്‌

മോസ്‌കോ: അഴിമതിക്കേസില്‍ മുന്‍ റഷ്യന്‍ മന്ത്രി ഉലൈക്യേവിനെ എട്ടു വര്‍ഷം തടവിന് ശിക്ഷിച്ചു. സ്വകാര്യ എണ്ണകമ്പനിയില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിയുള്ള  എണ്ണകമ്പനിയായ റോസ്‌നെഫ്റ്റില്‍ നിന്നും രണ്ട് മില്യണ്‍ ഡോളര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിലാണ് മന്ത്രിക്ക് തടവ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷക്കൊപ്പം 2.2 മില്യണ്‍ പൗണ്ട് പിഴയീടാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.കൈക്കൂലിക്കേസില്‍ സമീപകാലത്ത് ആദ്യമായി ശിക്ഷിക്കപ്പെടുന്ന മന്ത്രിയാണ് ഉലൈക്യോവ്. പ്രസിഡന്റ് വഌഡിമര്‍ പുടിനുമായി ബന്ധമുള്ള റോസ്‌നെറ്റ് മേധാവി ഇഗോര്‍ സെഷിന്റെ പരാതിയിലാണ് മുന്‍മന്ത്രിക്കെതിരേ കേസെടുത്തത്. കൈക്കൂലി നല്‍കിയില്ലെങ്കില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ തടയുമെന്ന് ഉലൈക്യോവ് ഭീഷണിപ്പെടുത്തിയതായും റോസ്‌നെറ്റ് മേധാവിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. തനിക്കെതിരായ ആരോപണങ്ങള്‍ കോടതിയില്‍ നിഷേധിച്ചെങ്കിലും കോടതി ഉലൈക്യോവിന് തടവിനും പിഴശിക്ഷക്കും വിധിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it