World

റഷ്യ: അലക്‌സീ നാവല്‍നിപ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സര യോഗ്യത നേടി

മോസ്‌കോ: പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ ശക്തനായ എതിരാളിയായ പ്രതിപക്ഷ നേതാവ് അല—ക്‌സീ നാവല്‍നി റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള പ്രഥമ യോഗ്യത നേടി. പുടിന്റെ അഴിമതിക്കെതിരേ ശക്തമായ പ്രചാരണം നടത്തുന്ന നാവല്‍നി മോസ്‌കോ നഗരത്തില്‍ നടന്ന പ്രാഥമിക പ്രചാരണത്തില്‍ 742 പേരുടെ പിന്തുണ നേടി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനുള്ള യോഗ്യത നേടണമെങ്കില്‍ 500 പേരുടെ പിന്തുണയായിരുന്നു വേണ്ടിയിരുന്നത്. അദ്ദേഹത്തിനു നേരത്തേ തിരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പുടിനും അദ്ദേഹത്തിന്റെ ഭരണത്തിനും രാജ്യത്തു കൂടുതല്‍ പിന്തുണ ലഭിക്കില്ലെന്നു നാവല്‍നി പറഞ്ഞു. നാവല്‍നിയെ മല്‍സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കിയാല്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പ്രഖ്യാപിച്ചിരുന്നു. നിയമം ലംഘിച്ചു പൊതുയോഗങ്ങളും റാലികളും സംഘടിപ്പിച്ചു എന്നാരോപിച്ചു നാവല്‍നിയെ ഈ വര്‍ഷം മൂന്നു തവണ പുടിന്‍ ഭരണകൂടം ജയിലിലടച്ചിരുന്നു. റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥി പവേല്‍ ഗ്രുഡിനിനും പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കു യോഗ്യത നേടി.
Next Story

RELATED STORIES

Share it