World

റഷ്യയുടെ ഹൈപ്പര്‍ സോണിക് മിസൈല്‍ രഹസ്യം ചോര്‍ന്നു

മോസ്‌കോ: അണ്വായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള അത്യാധുനിക ഹൈപ്പര്‍സോണിക് മിസൈല്‍ നിര്‍മാണ രഹസ്യം പടിഞ്ഞാറന്‍ നാടുകളിലേക്കു ചോര്‍ന്നതായി റഷ്യന്‍ സുരക്ഷാ ഏജന്‍സിയായ എഫ്എസ്ബി സംശയം പ്രകടിപ്പിച്ചു. ഇതിനെ തുടര്‍ന്ന് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോക്‌സോമോസിന്റെ അവാന്തര വിഭാഗമായ തസ്‌നിമാഷിലെ ഉന്നത ശാസ്ത്രജ്ഞന്റെ വസതിയില്‍ അന്വേഷണസംഘം പരിശോധന നടത്തി. തസ്‌നിമാഷിലെ 10 ശാസ്ത്രജ്ഞര്‍ വിഷയത്തില്‍ സംശയത്തിന്റെ നിഴലിലാണ്. ചൊവ്വാഴ്ചയാണ് പുതിയ ഹൈപ്പര്‍സോണിക് മിസൈലിന്റെ വീഡിയോ റഷ്യ പ്രദര്‍ശിപ്പിച്ചത്. ഇതിന്റെ അടുത്തദിവസം തന്നെ നിര്‍മാണ രഹസ്യം ചോര്‍ന്നുവെന്നാണ് എഫ്എസ്ബി സംശയം പ്രകടിപ്പിക്കുന്നത്. അണ്വായുധങ്ങളുമായി മണിക്കൂറില്‍ 12,000 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ശേഷിയുള്ളതാണ് റഷ്യ രൂപംനല്‍കിയ പുതിയ ഹൈപ്പര്‍സോണിക് മിസൈല്‍.
Next Story

RELATED STORIES

Share it