റഷ്യയുടെ സിറിയന്‍ സമാധാന പദ്ധതി പുറത്തുവിട്ടു

ന്യൂയോര്‍ക്ക്: സിറിയന്‍ ആഭ്യന്തരസംഘര്‍ഷം അവസാനിപ്പിക്കുന്നതിന് എട്ടിന നിര്‍ദേശങ്ങള്‍ റഷ്യ യുഎന്നില്‍ വിതരണം ചെയ്തു. സിറിയന്‍ പ്രതിസന്ധി സംബന്ധിച്ചു ശനിയാഴ്ച വിയന്നയില്‍ ഉച്ചകോടി നടക്കാനിരിക്കെയാണ് റഷ്യ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചത്.
സിറിയയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം 18 മാസം നീളുന്ന ഭരണഘടനാ പരിഷ്‌കരണ നിര്‍ദേശങ്ങളാണ് റഷ്യ വിതരണം ചെയ്തത്. സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് ഇക്കാലയളവില്‍ അധികാരത്തില്‍ തുടരുമോയെന്ന കാര്യം ഇതില്‍ വ്യക്തമാക്കിയിട്ടില്ല.
വിയന്നയില്‍ നടക്കുന്ന നിര്‍ണായക ചര്‍ച്ചയില്‍ സിറിയന്‍ പ്രതിപക്ഷ കക്ഷികളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും റഷ്യന്‍ വിദേശകാര്യ വക്താവ് അറിയിച്ചു. എന്നാല്‍, 'തീവ്രവാദികളെ' സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it