റഷ്യയും ചൈനയും പ്രധാന സൈബര്‍ ഭീഷണികളെന്ന് യുഎസ്

വാഷിങ്ടണ്‍: യുഎസിനു സൈബര്‍ ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളില്‍ പ്രധാനപ്പെട്ടത് റഷ്യയും ചൈനയുമെന്ന് യുഎസ് പട്ടാള സൈബര്‍ മേധാവി അഡ്മിറല്‍ മൈക്കല്‍ റോജേഴ്‌സ്. ഇരു രാജ്യങ്ങള്‍ക്കും പിറകെ ഇറാന്‍ ഈ മേഖലയില്‍ ശക്തിയാര്‍ജിച്ചു വരുകയാണെന്നും റോജേഴ്‌സ് പറഞ്ഞു. സൈബര്‍ മേഖലയില്‍ റഷ്യ, ചൈന, ഇറാന്‍ എന്നീ രാജ്യങ്ങളേക്കാള്‍ മുന്‍പന്തിയിലാണ് യുഎസ് എങ്കിലും ഇവരുമായുള്ള അകലം വളരെ കുറവാണ്. ഇതൊരു സൈബര്‍ യുദ്ധത്തിലേക്കു നയിച്ചേക്കാം- റോജര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it