Flash News

റഷ്യയില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം : 100ലേറെ സമരക്കാര്‍ അറസ്റ്റില്‍



മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനെതിരേ തെരുവിലിറങ്ങിയ 100ലേറെ പ്രതിപക്ഷ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ആയിരങ്ങളാണു പ്രക്ഷോഭങ്ങളില്‍ പങ്കാളികളായത്.  പ്രസിഡന്റിനെ മടുത്തു എന്ന മുദ്രാവാക്യമുയര്‍ത്തി ഓപണ്‍ റഷ്യ മൂവ്‌മെന്റ് എന്ന സംഘടനയാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്. പുടിന്റെ ഭരണത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ തകര്‍ന്നുവെന്നും തങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതായും സമരക്കാര്‍ പറഞ്ഞു. രാജ്യം വളരെ മോശമായ അവസ്ഥയിലേക്കാണു നീങ്ങുന്നത്. പുടിന്‍ അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ്. തങ്ങള്‍ക്കു മാറ്റം വേണം- പ്രക്ഷോഭകര്‍ പറയുന്നു. വരുന്ന തിരഞ്ഞെടുപ്പില്‍ നിന്ന് പുടിന്‍ പിന്‍മാറണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it