World

റഷ്യയില്‍ ട്രെയിന്‍ ബസ്സിലിടിച്ച് 16 പേര്‍ മരിച്ചു



മോസ്‌കോ: റഷ്യയില്‍ ട്രെയിന്‍ ബസ്സിലിടിച്ച് 16 പേര്‍ മരിച്ചു. മോസ്‌കോയ്ക്കു സമീപം ഒരു റെയില്‍വേ ലെവല്‍ ക്രോസിലായിരുന്നു അപകടം. ഉസ്ബക്കിസ്താനില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ യാത്രചെയ്ത ബസ്സാണ് അപകടത്തില്‍പ്പെട്ടത്. മുറിച്ചുകടക്കാന്‍ ശ്രമിക്കവേ റെയില്‍വേ ട്രാക്കില്‍ കുടുങ്ങിയ ബസ്സില്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഇടിയെത്തുടര്‍ന്ന് തകര്‍ന്ന ബസ്സിനെയും വഹിച്ച് ട്രെയിന്‍ 100 മീറ്ററോളം മുന്നോട്ടുപോയതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it