Flash News

റഷ്യയിലേക്ക് ടിക്കറ്റെടുത്ത് ക്രൊയേഷ്യയും സ്വിറ്റ്‌സര്‍ലന്‍ഡും

റഷ്യയിലേക്ക് ടിക്കറ്റെടുത്ത് ക്രൊയേഷ്യയും സ്വിറ്റ്‌സര്‍ലന്‍ഡും
X


ഏതന്‍സ്: 2018 ഫുട്‌ബോള്‍ ലോകകപ്പില്‍ കാല്‍പന്തിന്റെ കരുത്ത് കാട്ടാന്‍ ക്രൊയേഷ്യയും സ്വിറ്റ്‌സര്‍ലന്‍ഡുമുണ്ടാവും. യൂറോപ്യന്‍ മേഖല പ്ലേ ഓഫിന്റെ ഇരുപാദങ്ങളിലുമായി ഗ്രീസിനെ 4-1ന് മുട്ടുകുത്തിച്ച് ക്രൊയേഷ്യ യോഗ്യത സ്വന്തമാക്കിയപ്പോള്‍ വടക്കന്‍ അയര്‍ലന്‍ഡിനെ ഇരുപാദങ്ങളിലുമായി 1-0ന് തോല്‍പ്പിച്ചാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ലോകകപ്പ് പ്രവേശനം.

ഗ്രീസില്‍ തെന്നാതെ ക്രൊയേഷ്യ
ആദ്യ പാദത്തില്‍ നടന്ന ഹോം ഗ്രൗണ്ട് മല്‍സരത്തില്‍ 4-1ന് വിജയം പിടിച്ചെടുത്തതാണ് ക്രൊയേഷ്യയുടെ മുന്നേറ്റത്തിന് കരുത്തായത്. ലോകകപ്പില്‍ കളിക്കുന്നതിന് ടീമില്‍ അടിമുടി മാറ്റം വരുത്തിയ ക്രൊയേഷ്യ യോഗ്യതാ റൗണ്ടിലെ അവസാന മല്‍സരത്തിന് തൊട്ടുമുമ്പ് പരിശീലകന്‍ ആന്റെ കാസിചിനെ പുറത്താക്കി പകരം സാകോ ഡാലിച്ചിനെ നിയമിച്ചിരുന്നു. ഗ്രീസിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന രണ്ടാംപാദ മല്‍സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതാണ് ഗ്രീസിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് തിരിച്ചടിയായത്. ഇരു ടീമുകളും 4-2-3-1 ശൈലിയില്‍ പന്ത് തട്ടാനിറങ്ങിയ മല്‍സരത്തില്‍ പന്തടക്കത്തില്‍ ഗ്രീസ് എറെ മുന്നില്‍ നിന്നെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. 60 ശതമാനം സമയത്തും പന്ത് കൈവശംവെച്ച് മുന്നേറിയ ഗ്രീസ് എട്ട് തവണ ക്രെയേഷ്യയുടെ ഗോള്‍മുഖത്തേക്ക് പന്തെത്തിച്ചെങ്കിലും ഒരു തവണ മാത്രമാണ് ഗോള്‍പോസ്റ്റിലേക്ക് ഷോട്ടെടുക്കാനായത്.

ഒറ്റ ഗോളില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് യോഗ്യത
ആദ്യപാദത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് വടക്കന്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചതാണ് സ്വിറ്റ്‌സര്‍ലന്‍ഡിന് റഷ്യയിലേക്കുള്ള വഴിതുറന്നത്. അയര്‍ലന്‍ഡിന്റെ  ഹോം ഗ്രൗണ്ടില്‍ നടന്ന  പോരാട്ടം ഗോള്‍രഹിത സമനിലയില്‍കലാശിച്ചതോടെയാണ്അയര്‍ലന്‍ഡിന്റെ റഷ്യന്‍ ലോകകപ്പ് പ്രതീക്ഷകള്‍ അസ്തമിച്ചത്.പന്തടക്കത്തിലും കളിമികവിലും വടക്കന്‍ അയര്‍ലന്‍ഡിനേക്കാള്‍ ഒരുപടി മുന്നില്‍ നിന്ന സ്വിറ്റ്‌സര്‍ലന്‍ഡ്16 തവണഎതിര്‍ഗോള്‍മുഖത്തേക്ക് പന്തെത്തിച്ചെങ്കിലും ഒരു തവണപോലും ലക്ഷ്യം കാണാനായില്ല. സ്വിറ്റ്‌സര്‍ലന്‍ഡ് ഇത് തുടര്‍ച്ചയായി നാലാം തവണയാണ് ഫുട്‌ബോള്‍ ലോകകപ്പിന് യോഗ്യത നേടുന്നത്.
Next Story

RELATED STORIES

Share it