റഷ്യന്‍ വിമാനദുരന്തം: മാതാപിതാക്കളുടെ രക്ത സാമ്പിളുകള്‍ ശേഖരിക്കും

പെരുമ്പാവൂര്‍: റഷ്യന്‍ വിമാന ദുരന്തത്തില്‍ മരിച്ച പെരുമ്പാവൂര്‍ സ്വദേശികളും ദമ്പതികളുമായ വെങ്ങോല ബഥനി കുരിശിനു സമീപം ചാമക്കാലായില്‍ മോഹനന്റെ മകന്‍ ശ്യാം മോഹന്‍ (27), ഭാര്യ അഞ്ജു(27) എന്നിവരുടെ മൃതദേഹം ഡിഎന്‍എ പരിശോധന നടത്തി തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചു. ശ്യാം മോഹന്റേയും, അഞ്ജുവിന്റേയും മാതാപിതാക്കളുടെ രക്തസാമ്പിളുകള്‍ ശേഖരിക്കും. ഇത് സംബന്ധിച്ച് കേരള സര്‍ക്കാരിന്‍െ ഡല്‍ഹിയിലെ റസിഡന്റ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ ഇന്നലെ വൈകുന്നേരം നാലിന് ശ്യാം മോഹന്റെ വീട്ടിലേക്ക് വിളിച്ച് വിവരങ്ങള്‍ അറിയിച്ചു. നടപടികള്‍ക്കായി ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായും അദ്ദഹം പറഞ്ഞു.
അപകടത്തില്‍ മരിച്ചവരില്‍ ഏതാനും പേരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തി നശിക്കാത്തതിനാല്‍ അവരെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിക്കുന്നതിന്റെ ഭാഗമായി ശ്യാമിന്റേയും അഞ്ജുവിന്റേയും കുടുംബാംഗങ്ങളില്‍പ്പെട്ട മൂന്ന് പേര്‍ക്ക് റഷ്യയിലേക്കു പോവാനുള്ള സൗകര്യം വിമാനക്കമ്പനി ഒരിക്കി. ഇവരുടെ അടുത്ത ബന്ധുക്കള്‍ക്ക് പോലും പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ ഇരുവരുടേയും ബന്ധുക്കള്‍ ഇന്ത്യന്‍ എംബസി അധികൃതരെ വിസസമ്മതം അറിയിച്ചു. മരിച്ച ശ്യാം മോഹനും ഭാര്യ അഞ്ജുവുമായി അടുത്ത ബന്ധമുള്ള റഷ്യയില്‍ തന്നെ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ശ്രമം നടത്തുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫിസില്‍ നിന്ന് വീട്ടുകാര്‍ക്ക് വിവരം നല്‍കിയിരുന്നു. മുഖ്യമന്ത്രി വീട്ടുകാരുമായി ഫോണില്‍ സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.
റഷ്യയിലെ ആയുര്‍വേദ റിസോര്‍ട്ടായ സുല്‍ത്താന്‍ സ്പായിലെ ആയുര്‍വേദ ഫിസിയോതെറാപ്പിസ്റ്റുകളായ ശ്യാമും അഞ്ജുവും രണ്ടുമാസത്തെ അവധിക്കുശേഷം നാട്ടില്‍ നിന്നും തിരിച്ചു പോവുന്നതിനിടെ ശനിയാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 5.01 നായിരുന്നു അപകടം നടന്നത്.
Next Story

RELATED STORIES

Share it