kozhikode local

റഷ്യന്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികംദേശീയ സെമിനാറിനു തുടക്കം

തേഞ്ഞിപ്പലം: പ്രത്യായശാസ്ത്രത്തിന്റെ കുഴപ്പമാണോ ജനങ്ങളുടെ കുഴപ്പമാണോ വര്‍ത്തമാനകാല വിപ്ലവങ്ങളെ പിറകോട്ടടിപ്പിക്കുന്നതെന്ന് ഇടതുസൈദ്ധാന്തികര്‍ ഗൗരവമായി ആലോചിക്കേണമെന്ന് എഴുത്തുകാരന്‍ യു  കെ കുമാരന്‍ . റഷ്യന്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ റഷ്യന്‍ വിഭാഗം സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ വിപ്ലവങ്ങളുണ്ടാകുന്നത് ആദര്‍ശങ്ങളുടെ പ്രേരണയാലല്ല മറിച്ച് ദാരിദ്രത്തിലും കഷ്ടപ്പാടിലുംപെട്ടുഴലുന്ന ജനസഞ്ചയത്തിന്റെ തികച്ചും സ്വാഭാവികവും സര്‍വ്വവ്യാപിയുമായ പൊട്ടിത്തെറിയാണെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് ലോകം തീര്‍ച്ചയായും എല്ലാവരുടെയും സ്വപ്‌നം തന്നെയാണ് എന്നാല്‍ അത് നടപ്പിലാക്കാന്‍ ശ്രമിച്ച സമൂഹങ്ങളിലെല്ലാം ഏകാധിപതികളെക്കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടി എന്നതാണ് വസ്തുത. ചടങ്ങില്‍ പ്രഫ. അനില്‍ വള്ളത്തോള്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ നവോത്ഥാനത്തെ ഏറ്റവും അധികം സ്വാധീനിച്ച രാജ്യം റഷ്യയും സംഭവം റഷ്യന്‍ വിപ്ലവവുമായിരുന്നെന്ന് കെ ടി കുഞ്ഞിക്കണ്ണന്‍ അഭിപ്രായപ്പെട്ടു. ജീവിതത്തില്‍ ഇടപെടാന്‍ ശേഷിയില്ലാത്ത സാഹിത്യവും കലയുമാണ് മുതലാളിത്തത്തിനും ഫാഷിസത്തിനും താല്‍പര്യമെന്നും അതുകൊണ്ടാണ് കലകള്‍ക്കും കലാകാരനും നേരെ കത്രികകള്‍ ഉയര്‍ന്നുവരുന്നതെന്നും ഐസക് ഈപ്പന്‍ അഭിപ്രായപ്പെട്ടു. വിവിധ സെഷനുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഇവര്‍. പ്രഫ. ടി കെ  ഗജാനന്‍, പാന്‍ഷി മാനിഫേറ്റ്, വിക്രം ആനന്ദ്, കെ എസ് അജി, ഡോ. കാഞ്ചന്‍ ചക്രവര്‍ത്തി സംസാരിച്ചു. ത്രിദിന സെമിനാര്‍ നാളെ സമാപിക്കും.
Next Story

RELATED STORIES

Share it