World

റഷ്യന്‍ വിദേശകാര്യമന്ത്രി ഉത്തര കൊറിയയിലേക്ക്‌

മോസ്‌കോ: നയതന്ത്ര സഹകരണം, ആണവ പദ്ധതികള്‍ എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്് വ്യാഴാഴ്ച ഉത്തര കൊറിയയിലേക്കു തിരിക്കും. ഉത്തര കൊറിയന്‍ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ മറ്റ് അന്ത്രാരാഷ്ട്ര വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ മാസം റഷ്യയിലെത്തിയ ഉത്തര കൊറിയന്‍ വിദേശ കാര്യമന്ത്രി റി യോങ്് ഹോ, സെര്‍ജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തര-യുഎസ് ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണു റഷ്യന്‍ വിദേശകാര്യമന്ത്രിയുടെ ഉത്തര കൊറിയന്‍ സന്ദര്‍ശനം. ഉത്തര കൊറിയ ഉടന്‍ പൂര്‍ണമായും ആണവനിരായുധീകരിക്കണമെന്നാണു യുഎസിന്റെ ആവശ്യം.
എന്നാല്‍ ദക്ഷിണ കൊറിയയില്‍ യുഎസ് സൈന്യത്തിന്റെ സാന്നിധ്യം നിലനില്‍ക്കെ ആണവ നിരായുധീകരണത്തിന് ഉത്തര കൊറിയക്ക്് വൈമനസ്യമുണ്ടെന്നാണു റിപോര്‍ട്ടുകള്‍.
Next Story

RELATED STORIES

Share it