Flash News

സൗദിയ്‌ക്കെതിരേ റഷ്യക്ക് അഞ്ച് ഗോള്‍ ജയം

സൗദിയ്‌ക്കെതിരേ റഷ്യക്ക് അഞ്ച് ഗോള്‍ ജയം
X
10:47:03 PM

ഉദ്ഘാടന മല്‍സരത്തില്‍ റഷ്യക്ക് വമ്പന്‍ ജയം; സൗദിയെ അഞ്ച് ഗോളിന് തകര്‍ത്തു
മോസ്‌കോ: ഫുട്‌ബോള്‍ ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ റഷ്യക്ക് തകര്‍പ്പന്‍ ജയം. സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ആതിഥേയരായ റഷ്യ തകര്‍ത്തത്. 12ാം മിനിറ്റില്‍ ഗസിന്‍സ്‌കിയാണ് റഷ്യയുടെ അക്കൗണ്ട് തുറന്നത്. ഗൊലോവിന്റെ ക്രോസിനെ വലയിലെത്തിച്ചാണ് ഗസിന്‍സ്‌ക്കി റഷ്യന്‍ ലോകകപ്പിലെ ആദ്യ ഗോളും റഷ്യയുടെ ആദ്യ ഗോളും സ്വന്തമാക്കിയത.് പിന്നീട് 43ാം മിനിറ്റില്‍ ചെറിഷേവിലൂടെ റഷ്യ അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. പകരക്കാരനായി ഇറങ്ങിയ ചെറിഷേവ് സൗദിയുടെ രണ്ട് പ്രതിരോധ നിര താരങ്ങളെ മറികടന്ന് തൊടുത്ത ഇടങ്കാല്‍ ഷോട്ട് സൗദിയുടെ വലതുളയ്ക്കുകയായിരുന്നു. ഇതോടെ ആദ്യ പകുതി എതിരില്ലാത്ത രണ്ട് ഗോളിന് റഷ്യയ്‌ക്കൊപ്പം നിന്നു.
രണ്ടാം പകുതിയിലും കളിമികവ് തുടര്‍ന്ന റഷ്യക്കുവേണ്ടി പകരക്കാരനായിറങ്ങിയ സ്യൂബ മൂന്നാം ഗോള്‍സമ്മാനിച്ചു. പിന്നീട് അല്‍പ്പ നേരം റഷ്യന്‍ താരങ്ങളെ സൗദി പിടിച്ചുനിര്‍ത്തിയെങ്കിലും എകസ്ട്രാ ടൈമില്‍ രണ്ടുവട്ടം കൂടി റഷ്യ സൗദി വലകുലുക്കി. 91ാം മിനിറ്റില്‍ ചെറിഷേവ് റഷ്യക്ക് നാലാം ഗോള്‍ സമ്മാനിച്ചപ്പോള്‍ 94ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ഗൊളോവിന്‍ റഷ്യയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ മടക്കമില്ലാത്ത അഞ്ച് ഗോളിന് ജയം റഷ്യക്കൊപ്പം നിന്നു.




10:24:45 PM

മല്‍സരം അവസാനിച്ചു. ആദ്യ മല്‍സരത്തില്‍ റഷ്യ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചു.




10:23:22 PM

വീണ്ടും റഷ്യന്‍ മാജിക്ക്. 95ാം മിനിറ്റില്‍ തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെ ഗൊളോവിനാണ് റഷ്യയ്ക്കായി അഞ്ചാം ഗോള്‍ നേടിയത്.

10:18:33 PM

ഗോള്‍മഴ തീര്‍ത്ത് റഷ്യ; സൗദിക്കെതിരേ നാല് ഗോളിന് മുന്നില്‍. 91ാം മിനിറ്റില്‍ ചെറിഷേവാണ് റഷ്യയ്ക്കായി നാലാം ഗോള്‍ നേടിയത്. ചെറിഷേവിന്റെ രണ്ടാം ഗോളാണിത്.

9:58:37 PM





സൗദി അറേബ്യയ്‌ക്കെതിരേ റഷ്യ മൂന്ന് ഗോളിന് മുന്നില്‍. 72ാം മിനിറ്റില്‍ ആര്‍ടിം ഡൈസൂബയാണ് റഷ്യക്ക് വേണ്ടി മൂന്നാം ഗോള്‍ നേടിയത്.




9:56:36 PM

മല്‍സരം പുരോഗമിക്കുന്നു; സൗദി അറേബ്യയ്‌ക്കെതിരേ റഷ്യ രണ്ട് ഗോളിന് മുന്നില്‍.




9:32:13 PM

ആദ്യ പകുതി പിന്നിടുമ്പോള്‍ പന്തടക്കത്തില്‍ സൗദി അറേബ്യ മുന്നില്‍. 61 ശതമാനം സൗദി പന്തടക്കിവച്ചപ്പോള്‍ 39 ശതമാനം സമയം പന്ത് റഷ്യയ്‌ക്കൊപ്പം. സൗദി നാല് തവണ ഗോള്‍ ശ്രമം നടത്തിയപ്പോള്‍ റഷ്യ അഞ്ച് തവണയും ഗോള്‍ ശ്രമം നടത്തി. ഇതില്‍ രണ്ട് തവണ റഷ്യതൊടുത്ത ഷോട്ടും ലക്ഷ്യം കണ്ട
പ്പോള്‍ സൗദിയുടെ രണ്ട് ഷോട്ടുകളും ലക്ഷ്യം കാണാതെ പോയി.




9:19:12 PM



റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ സൗദി അറേബ്യക്കെതിരേ റഷ്യ രണ്ട് ഗോളിന് മുന്നിട്ട് നില്‍ക്കുന്നു.  12ാം മിനിറ്റില്‍ യൂറി ഗസിന്‍സ്‌ക്കിയാണ് ലോകകപ്പിലെയും റഷ്യയുടെയും ആദ്യ ഗോള്‍ നേടിയത്. കോര്‍ണറിന് ശേഷം ഗോളോവിന്‍ തൊടുത്ത ക്രോസ് ലക്ഷ്യം പിഴക്കാതെ ഗസിന്‍സ്്കി വലയിലാക്കുകയായിരുന്നു. പിന്നീട് 43ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ ചെറിഷേവാണ് റഷ്യയ്ക്ക് വേണ്ടി രണ്ടാം ഗോള്‍ നേടിയത്.
Next Story

RELATED STORIES

Share it