Flash News

റഷ്യന്‍ മൈതാനിയിലിറങ്ങാന്‍ ഇന്ത്യയില്‍ നിന്ന് രണ്ട് ബാല്യങ്ങള്‍

റഷ്യന്‍ മൈതാനിയിലിറങ്ങാന്‍  ഇന്ത്യയില്‍ നിന്ന് രണ്ട്  ബാല്യങ്ങള്‍
X


ന്യൂഡല്‍ഹി: അങ്ങ് വിപ്ലവങ്ങളുടെ രാജ്യത്തേക്ക് ലോകം മുഴുവനും ഫുട്‌ബോള്‍ ലോകകപ്പിന് വേണ്ടി ഉറ്റുനോക്കുമ്പോള്‍ ഇങ്ങ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ പ്രേമികള്‍ ധര്‍മ സങ്കടത്തിലാണ്. 1950ന് ഇന്ത്യക്ക് ലഭിച്ച ഭാഗ്യ നക്ഷത്രം തട്ടിയകറ്റിയതിന്റെ തീരാനോവ് ഇന്നും ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ നിന്ന് റഷ്യയിലേക്ക് രണ്ട് പിഞ്ചു ബാല്യങ്ങള്‍ ബോള്‍ കാരിയറായി റഷ്യന്‍ മൈതാനിയിലിറങ്ങുന്നു എന്ന സന്തോഷ വാര്‍ത്ത ഇന്ന് ഇന്ത്യയെ വാരിപ്പുണരുന്നു. ഒരാള്‍ റൊമേല ലുക്കാക്കുവിനെയും ഈഡന്‍ ഹസാര്‍ഡിനെയും കെവിന്‍ ഡി ബ്രുയിനെയും നേരില്‍കാണുന്നതിന്റെ ആവേശത്തില്‍ നില്‍ക്കുമ്പോള്‍ മറ്റൊരാള്‍ സാക്ഷാല്‍ നെയ്മറിനെയും ജീസസിനെയും കെയ്‌ലര്‍ നവാസിനെയും കാണാനുള്ള ഒരുക്കത്തിലാണ്. 10 വയസ്സുള്ള കര്‍ണാടകബാലന്‍ റിഷി തേജും 11 വയസ്സുള്ള തമിഴ്ബാലന്‍ നഥാനിയ ജോണുമാണ് റഷ്യയിലേക്ക് പറക്കാനൊരുങ്ങുന്നത്. റിഷി തേജ് ബെല്‍ജിയവും പാനമയും തമ്മിലുള്ള മല്‍സരത്തിന് മുമ്പുള്ള ലൈനപ്പില്‍ ബോള്‍ കാരിയറായി നില്‍ക്കുമ്പോള്‍ ബ്രസീലും കോസ്റ്ററിക്കയും തമ്മിലുള്ള മല്‍സരത്തിലാണ് നഥാനിയല്‍ ജോണിന് അവസരം ലഭിക്കുക.
ഫിഫയുടെ ഓട്ടോമോട്ടീവ് പാര്‍ട്‌നറായ കിയ മോട്ടോര്‍സ് ഇന്ത്യ, റഷ്യയില്‍ ബോള്‍ കാരിയറാവാന്‍ 10 മുതല്‍ 14 വയസ്സുവരെയുള്ള ഫുട്‌ബോള്‍ താരങ്ങള്‍ക്കിടയില്‍ നടത്തിയ കിയ ഒഫീഷ്യല്‍ മാച്ച് ബോള്‍ കാരിയര്‍ എന്ന പരിപാടിയിലൂടെയാണ് ഇരുവരെയും തിരഞ്ഞെടുത്തത്. 1600 പേര്‍ പങ്കെടുത്തവരില്‍ 50 പേരാണ് അന്തിമ ലിസ്റ്റില്‍ ഇടം കണ്ടെത്തിയിരുന്നത്. ഇന്ത്യന്‍ നായകന്‍ ഛേത്രിയും കുട്ടികളെ തിരഞ്ഞെടുക്കുന്ന പാനലില്‍ സജീവമായിരുന്നു. ഹരിയാനയിലെ ഗുഡ്ഗാവില്‍ വച്ച് നടന്ന പരിപാടിയില്‍ പ്രാഗല്‍ഭ്യമുള്ള ധാരാളം കുട്ടികളെ ലഭിച്ചിട്ടുണ്ടെന്നും അതില്‍ നിന്നാണ് ഇരുവരെയും തിരഞ്ഞെടുത്തതെന്നും നായകന്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നും 64 സ്‌കൂള്‍ കുട്ടികളെയാണ് ഈയൊരു പരിപാടിയിലൂടെ തിരഞ്ഞെടുത്തത്.
Next Story

RELATED STORIES

Share it