റഷ്യന്‍ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ അഗ്നിബാധ; 21 മരണം

മോസ്‌കോ: പശ്ചിമ റഷ്യയിലെ മാനസികാരോഗ്യ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയില്‍ 21 പേര്‍ മരിച്ചതായി അത്യാഹിത മന്ത്രാലയം അറിയിച്ചു. വോറനേഷ് മേഖലയിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ടു പേരെ കാണാതായതായും റിപോര്‍ട്ടുണ്ട്.
ആശുപത്രിയില്‍ 20ലധികം പേര്‍ ചികില്‍സയിലുണ്ടായിരുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും. ശനിയാഴ്ച രാത്രിയുണ്ടായ അഗ്നിബാധയില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നു. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അടുത്തിടെ രാജ്യത്തുണ്ടായ വിവിധ അഗ്നിബാധകളില്‍ നിരവധി ജീവന്‍ പൊലിഞ്ഞിട്ടുണ്ട്.
വടക്കുപടിഞ്ഞാറന്‍ നോവ്‌ഗോറോഡ് മേഖലയിലെ മനോരോഗ ആശുപത്രിയില്‍ 2013 സപ്തംബറിലുണ്ടായ അഗ്നിബാധയില്‍ 37 പേരാണു കൊല്ലപ്പെട്ടത്. മാസങ്ങള്‍ക്കു മുമ്പ് മോസ്‌കോയ്ക്കു സമീപം മറ്റൊരു മാനസികാരോഗ്യ കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it