റഷ്യന്‍ പ്രകോപനം: ക്ഷമയ്ക്കു പരിധിയുണ്ടെന്ന് തുര്‍ക്കി

അങ്കറ: ക്ഷമയ്ക്കു പരിധിയുണ്ടെന്നു തുര്‍ക്കി വിദേശകാര്യമന്ത്രി മൗലൂദ് കാവുസൊഗ്‌ലു റഷ്യക്ക് മുന്നറിയിപ്പു നല്‍കി. തുര്‍ക്കി മല്‍സ്യബന്ധന ബോട്ടുകള്‍ക്ക് നേരെ റഷ്യ വെടിയുതിര്‍ത്തതിനു പിന്നാലെയാണ് തുര്‍ക്കിയുടെ പ്രതികരണം. തങ്ങളുടേത് സാധാരണ മല്‍സ്യബന്ധന ബോട്ട് മാത്രമായിരുന്നുവെന്നും റഷ്യന്‍ പ്രതികരണം കടന്നുപോയെന്നും ഇറ്റാലിയന്‍ പത്രമായ കൊറിയര്‍ ദെല്ലാ സെറയ്ക്കു നല്‍കിയ അഭിമുഖത്തില്‍ കാവുസൊഗ്‌ലു വ്യക്തമാക്കി.
റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവച്ചിട്ടതുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനില്‍ക്കുന്ന ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ സംഭവവികാസങ്ങള്‍ കൂടുതല്‍ അലോസരങ്ങള്‍ സൃഷ്ടിക്കും. സിറിയയില്‍ അസദ് ഭരണകൂടത്തെ അധികാരത്തില്‍ നിലനിര്‍ത്താനാണ് റഷ്യന്‍ ശ്രമം. എട്ടു ശതമാനം ആക്രമണങ്ങള്‍ മാത്രമാണ് ഐഎസിനെതിരേ സിറിയയില്‍ റഷ്യ നടത്തിയത്. അവര്‍ നടത്തുന്ന പ്രധാന സൈനിക നീക്കങ്ങളൊക്കെ ബശ്ശാര്‍ ഭരണകൂടത്തിന്റെ ശത്രുക്കള്‍ക്കെതിരേയാണ്. വ്യോമാക്രമണങ്ങള്‍ കൊണ്ട് ഐഎസിനെ കീഴടക്കാനാവില്ല, അതിനായി കരസൈന്യത്തെ തന്നെ ഇറക്കേണ്ടതുണ്ട് - കാവുസൊഗ്‌ലു കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it