റഷ്യന്‍ ഡ്രോണ്‍ സിറിയന്‍ വിമതര്‍ വീഴ്ത്തി

ദമസ്‌കസ്: അലപ്പോയുടെ തെക്കുഭാഗത്ത് നിരീക്ഷണപ്പറക്കല്‍ നടത്തിയ റഷ്യന്‍ ഡ്രോണ്‍ (ആളില്ലാ വിമാനം) വെടിവച്ചിട്ടതായി സിറിയന്‍ പ്രതിപക്ഷത്തിനു കീഴിലുള്ള 'മുജാഹിദീന്‍ സൈന്യം' വ്യക്തമാക്കി. തങ്ങള്‍ വെടിവച്ചിട്ട വിമാനത്തിന്റെ ചിത്രവും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. അലപ്പോയുടെ തെക്കുഭാഗത്ത് സിറിയന്‍ പ്രതിപക്ഷവും റഷ്യന്‍ പിന്തുണയുള്ള സിറിയന്‍ സൈന്യവും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്.അലപ്പോയിലെ ഏറ്റുമുട്ടലില്‍ നിരവധി സിറിയന്‍ സൈനികരെ കൊലപ്പെടുത്താന്‍ സാധിച്ചതായും സിറിയന്‍ പ്രതിപക്ഷം അവകാശപ്പെട്ടു. റഷ്യന്‍ വ്യോമസേനയുടെ പിന്തുണയോടെ ദിവസങ്ങള്‍ക്കു മുമ്പാണ് സിറിയന്‍ സൈന്യം ആക്രമണം ആരംഭിച്ചത്. അതിനിടെ, ഹമാ പ്രവിശ്യയില്‍ വാഹനവ്യൂഹത്തിനു നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 40 ഐഎസ് ഭടന്‍മാര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ നിരീക്ഷക സംഘടന വ്യക്തമാക്കി.
Next Story

RELATED STORIES

Share it