World

റഷ്യന്‍ ചാരവനിത കൂടുതല്‍ യുഎസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി

വാഷിങ്ടണ്‍: യുഎസില്‍ അറസ്റ്റിലായ റഷ്യന്‍ വനിത മരിയ ബുട്ടിന യുഎസിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍.
2015ല്‍ റഷ്യന്‍ ഉദ്യോഗസ്ഥനുമായി യുഎസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരായ ഫെഡറല്‍ റിസേര്‍വിലെ സ്റ്റാന്‍ലി ഫിഷറും ട്രഷറി ഡിപാര്‍ട്ട്‌മെന്റിലെ നാതന്‍ ഷീറ്റ്‌സും നടത്തിയ കൂടിക്കാഴ്ചയില്‍ യുവതിയും പങ്കെടുത്തിരുന്നതായാണു റിപോര്‍ട്ട്. 2015ല്‍ റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ അലക്‌സാണ്ടര്‍ ടോര്‍ഷിനൊപ്പമാണ് മരിയ ബുട്ടിന യുഎസിലെത്തിയത്. റഷ്യന്‍ ചാരയെന്ന ആരോപണത്തെ തുടര്‍ന്നാണ് മരിയ ബുട്ടിന അറസ്റ്റിലായത്. യുഎസ് കോടതി കഴിഞ്ഞദിവസം ഇവരെ തടവുശിക്ഷയ്ക്കു വിധിച്ചിരുന്നു. ബുട്ടിനയ്ക്ക് റഷ്യന്‍ ഇന്റലിജന്‍സുമായി ബന്ധമുണ്ടെന്നും ജാമ്യത്തില്‍ വിട്ടാല്‍ യുഎസില്‍ നിന്നു പുറത്തുപോവാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂട്ടര്‍ വിചാരണാ വേളയില്‍ പറഞ്ഞിരുന്നു.
അതേസമയം, റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ അലക്‌സാണ്ടര്‍ ടോര്‍ഷിനു വേണ്ടിയാണു മരിയ ബുട്ടിന പ്രവര്‍ത്തിച്ചതെന്നാണു വിവരം. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ അടുത്ത അനുയായി ആണ് ടോര്‍ഷിന്‍. മരിയ ബുട്ടിന ടോര്‍ഷിന്റെ വിവര്‍ത്തകയാണ്.
യുഎസില്‍ ടോര്‍ഷിനൊപ്പം എത്തിയതും വിവര്‍ത്തകയായാണ്. മരിയ ബുട്ടിനയെ വിട്ടയക്കണമെന്ന് റഷ്യ യുഎസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മരിയക്കെതിരായ കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും റഷ്യ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it