റഷ്യന്‍ ഖനിയില്‍ സ്‌ഫോടനം; ആറു പേര്‍ മരിച്ചു

മോസ്‌കോ: വ്യാഴാഴ്ചയുണ്ടായ അപകടത്തില്‍ 26 പേരെ കാണാതായ വടക്കന്‍ റഷ്യയിലെ ഖനിയില്‍ തിരച്ചിലിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ അഞ്ചുപേരും രക്ഷാപ്രവര്‍ത്തകരാണെന്ന് അടിയന്തിര സഹായ മന്ത്രാലയത്തിന്റെ വക്താവ് ആന്റണ്‍ കൊവാലിഷിന്‍ അറിയിച്ചു. കോമിയിലെ സെവര്‍നയ ഖനിയിലാണ് അപകടമുണ്ടായത്. ദിവസങ്ങള്‍ നീണ്ട തിരിച്ചിലിനൊടുവിലും കാണാതായവരുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അപകടസമയത്ത് 2450 അടി താഴ്ചയില്‍ 110 പേരാണ് ഖനിയില്‍ ജോലി ചെയ്തിരുന്നത്. 80 പേരെ ദുരന്തനിവാരണ സേന രക്ഷപ്പെടുത്തി. അഞ്ചുപേരുടെ നില ഗുരുതരമാണ്. നൂറുകണക്കിന് പേരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടത്. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിനു തടസ്സം സൃഷ്ടിക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it