റവന്യൂ ടവറിലേക്കുള്ള ജലവിതരണ പദ്ധതി ഉദ്ഘാടനം നാളെ
BY Sumeera SMR28 Feb 2016 6:06 AM GMT
Sumeera SMR28 Feb 2016 6:06 AM GMT
തിരുവല്ല: റവന്യൂ ടവറിലും താലൂക്ക് ആശുപത്രിയിലും പുതിയ പദ്ധതിയിലൂടെ കുടിവെള്ളം എത്തിത്തുടങ്ങി. ജലവിതരണ പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 11ന് റവന്യൂ ടവറില്‍ മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിക്കും. വര്‍ഷങ്ങളായി റവന്യൂ ടവറിലും താലൂക്ക് ആശുപത്രിയിലും അനുഭവിച്ചിരുന്ന ജലദൌര്ലഭ്യത്തിനാണ് പുതിയ പദ്ധതിയിലൂടെ പരിഹാരമാവുന്നത്.
മാത്യു ടി തോമസ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നു 50ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. വാട്ടര്‍ അതോറിറ്റിയുടെ തിരുവല്ലയിലെ ശുദ്ധീകരണശാലയില്‍ നിന്നു റവന്യൂ ടവറിലേക്കും താലൂക്ക് ആശുപത്രിയിലേക്കും നേരിട്ട് പൈപ്പ്ലൈന് സ്ഥാപിച്ച് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണിത്. ജലത്തിന് കൂടുതല്‍ പ്രഷര്‍ ലഭിക്കും. മാത്രമല്ല തകരാര്‍ ഉണ്ടായാല്‍ തന്നെ ഉടനടി പരിഹരിക്കാനും പുതിയ പദ്ധതിയിലൂടെ സാധിക്കും. അടിക്കടിയുണ്ടാവുന്ന പൈപ്പിലെ തകരാറും ജലത്തിന്റെ പ്രഷര്‍ കുറവും കാരണം ഉയര്‍ന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന താലൂക്ക് ആശുപത്രിയിലും റവന്യൂ ടവറിലും നിലവിലെ ലൈനിലൂടെ കൃത്യമായി കുടിവെള്ളം കിട്ടാത്ത സ്ഥിതിയായിരുന്നു.
റോഡ് മുറിച്ച് പൈപ്പ് സ്ഥാപിക്കാന്‍ കെഎസ്ടിപി അനുമതി നല്‍കാതിരുന്നത് പദ്ധതി ഏറെ വൈകിപ്പിച്ചു. വാട്ടര്‍ അതോറിറ്റി കെഎസ്ടിപിക്ക് അപേക്ഷ നല്കി കാത്തിരുന്നെങ്കിലും പലവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നിരസിക്കുകയായിരുന്നു. ഇതുകാരണം താലൂക്ക് ആശുപത്രിയിലെയും റവന്യൂ ടവറിലെയും കുടിവെള്ളപ്രശ്നം അനന്തമായി നീണ്ടുപോയി. താലൂക്ക് സഭയിലും പലതവണ ഈ പ്രശ്നം ഉന്നയിക്കപ്പെട്ടിരുന്നു. നാളെ റവന്യൂ ടവര്‍ ടെനന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന യോഗത്തില്‍ അസോസിയേഷന് പ്രസിഡന്റ് പി പ്രദീപ് അധ്യക്ഷത വഹിക്കും.
നഗരസഭാ ചെയര്മാന് കെ വി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തും. കെ ആര് പ്രതാപ ചന്ദ്രവര്‍മ്മ, വിക്ടര്‍ ടി തോമസ്, ചെറിയാന് പോളച്ചിറയ്ക്കല്‍, ആര് ജയകുമാര്‍, ഷാജി തിരുവല്ല, ഷീലാ വര്‍ഗീസ്, അഡ്വ. ഡി ശ്രീകുമാര്‍, അഡ്വ. ഫ്രാന്‍സിസ് വി ആന്റണി, അഡ്വ. രതീഷ്കുമാര്‍, അഡ്വ. എം ബി നൈനാന്, സാന്‍ലി എം അലക്സ്, എം സലിം, വി ഉണ്ണികൃഷ്ണന്, വിനോദ് സെബാസ്റ്റ്യന്‍, പി എസ് ജോസ് സംസാരിക്കും.

Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT