wayanad local

റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോല്‍സവം മീനങ്ങാടിയില്‍ 14 മുതല്‍



കല്‍പ്പറ്റ:  റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോല്‍സവം 14, 15 തീയതികളില്‍ മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 14ന് രാവിലെ 9.30ന് പതാക ഉയര്‍ത്തലോടെ ആരംഭിക്കുന്ന മേള ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിക്കും. ഒ ആര്‍ കേളു എംഎല്‍എ അധ്യാപക അവാര്‍ഡ് ജേതാക്കളെ ആദരിക്കും. 15ന് ഉച്ചയ്ക്ക് ശേഷം 2.30ന് നടക്കുന്ന സമാപന സമ്മേളനം സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി സമ്മാനദാനം നിര്‍വഹിക്കും. ശാസ്ത്ര-സാമൂഹികശാസ്ത്ര-ഗണിതശാസ്ത്ര പ്രവൃത്തി പരിചയ-ഐടി മേളകളിലായി ഉപജില്ലാതല മത്സരങ്ങളില്‍ വിജയികളായവരാണ് ശാസ്‌ത്രോത്സവത്തില്‍ മാറ്റുരയ്ക്കുക.  മല്‍സരങ്ങളുടെ സമയക്രമം: 14 രാവിലെ 9.30 ഗണിതശാസ്ത്രമേള തത്സമയ മത്സരങ്ങള്‍ (എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി), പ്രവൃത്തി പരിചയമേള തത്സമയമത്സരങ്ങള്‍, പ്രദര്‍ശന മത്സരങ്ങള്‍ (എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി), സാമൂഹിക ശാസ്ത്രമേള-അറ്റ്‌ലസ് നിര്‍മ്മാണം (ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി), പ്രാദേശികചരിത്രരചന തത്സമയം (ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി), പ്രസംഗം (യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി), പ്രാദേശികചരിത്രരചന അഭിമുഖം (എല്‍പി, യുപി), ചരിത്രസംഭവങ്ങളുടെ ദൃശ്യാവിഷ്‌കാരം (യുപി, ഹൈസ്‌കൂള്‍), പത്രമാസിക കട്ടിംഗ് ശേഖരണം (ഹൈസ്‌കൂള്‍) 10ന് ഐടി മേള-വെബ് പേജ് ഡിസൈനിംഗ് (യുപി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി).മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ (യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി), 11ന് മലയാളം ടൈപ്പിംഗ് (യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി) 15- രാവിലെ 9.30 ശാസ്ത്രമേള (എല്ലാ മത്സരങ്ങളും (എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി), സാമൂഹികശാസ്ത്രമേള-പ്രാദേശികചരിത്രരചന അഭിമുഖം (ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി), കളക്ഷന്‍സ് (എല്‍പി) മോഡല്‍സ് (എല്‍പി), ചാര്‍ട്ട് (എല്‍പി), വര്‍ക്കിംഗ് മോഡല്‍ (യുപി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി), സ്റ്റില്‍ മോഡല്‍ (യുപി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി), പുരാവസ്തു ശേഖരണം (എല്‍പി, യുപി, ഹൈസ്‌കൂള്‍), പത്രമാസിക കട്ടിംഗ് ശേഖരണം (എല്‍പി, യുപി), സ്റ്റാമ്പ് ശേഖരണം (യുപി, ഹൈസ്‌കൂള്‍), നാണയ ശേഖരണം (യുപി, ഹൈസ്‌കൂള്‍), മണ്ണ്-ശില-ഫോസില്‍ ശേഖരണം (ഹൈസ്‌കൂള്‍) 10ന് ഗണിത ശാസ്ത്രമേള-ഭാസ്‌കരാചാര്യ പേപ്പര്‍ പ്രസന്റേഷന്‍ (യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി), ഐടി മേള-ഡിജിറ്റല്‍ പെയിന്റിംഗ് (യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി), ഐ ടി ക്വിസ് (യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി), 10.30ന് ഐ ടി പ്രൊജക്ട് (ഹൈസ്‌കൂള്‍).
Next Story

RELATED STORIES

Share it