kasaragod local

റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള :കാസര്‍കോട് ഉപജില്ല ചാംപ്യന്‍മാര്‍

കാലിക്കടവ്: രണ്ട് ദിവസങ്ങളായി കാലിക്കടവ് പഞ്ചായത്ത് മൈതാനിയില്‍ നടന്നു വന്ന കാസര്‍കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള സമാപിച്ചു. കാസര്‍കോട് ഉപജില്ലാ ഓവറോള്‍ ചാംപ്യന്‍മാരായി. ചെറുവത്തൂര്‍ ഉപജില്ലക്കാണ് രണ്ടാം സ്ഥാനം. സ്‌കൂള്‍ വിഭാഗത്തില്‍ ജിഎച്ച്എസ്എസ് ചീമേനി ഒന്നാംസ്ഥാനം നേടി. ജിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ് പരവനടുക്കം രണ്ടാംസ്ഥാനവും കരസ്ഥമാക്കി. സമാപനയോഗം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടി വി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പി വി പത്മജ, എളാട്ട് കൃഷ്ണന്‍, വി പി രാജീവന്‍, നിഷാം പട്ടേല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it