റവന്യൂ ജില്ലാ സ്കൂള്‍ കലോല്‍സവം നാലിന് തുടങ്ങും
BY kasim kzm3 Dec 2017 4:20 AM GMT
kasim kzm3 Dec 2017 4:20 AM GMT
ആലപ്പുഴ: 58ാമത് റവന്യൂ ജില്ലാ സ്കൂള്‍ കലോല്‍സവം നാലിന് തുടങ്ങും. കണച്ചുകുളങ്ങര വിഎച്ച്എസ്എസില്‍ നടക്കുന്ന കലോല്‍സവം 8ന് സമാപിക്കും. നാലിന് രാവിലെ 10ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന് അധ്യക്ഷതവഹിക്കും.
എംഎല്‍എമാരായ കെകെ രാമചന്ദ്രന്, തോമസ് ചാണ്ടി സംസാരിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യഅതിഥിയായിരിക്കും. ഇന്ന് ഉച്ചയ്ക്ക് ഒന്നുവകരെയാണ് രജിസ്ട്രേഷന് ചെയ്യേണ്ടത്. 10 വേദികളിലാണ് മല്‍സരങ്ങള്‍ നടക്കുക. രാവിലെ 9ന് ആരംഭിച്ചി രാത്രി 9ന് സമാപിക്കും. സംസ്കൃതോല്സവം പെരുന്നോര്‍മംഗലം ഗവ. എല്‍പിഎസില്‍ വച്ച് നടക്കും. വിഎച്ച്എസ്എസ് തെക്കേ ഹാളില്‍ വേദി ആറില്‍ അറബിക് കലോല്‍സവം നടക്കും. 8ാം തിയ്യതി വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പൊതുമരാമത്ത മന്ത്രി ജി സുധാകരന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷത വഹിക്കും. കോടിക്കുന്നില്‍ സുരേഷ് എംപി സമ്മാനദാനം നിര്‍വഹിക്കും. ആര് രാജേഷ് എംഎല്‍എ, യു പ്രതിഭാഹരി എംഎല്‍എ ജില്ല കലക്ടര്‍ ടിവി അനുപമ സംസാരിക്കും. കണിച്ചുകുളങ്ങര ജങ്ഷനില്‍ നിന്നും കോല്‍സവ നഗരിയിലേക്ക് വാഹനസൗകര്യമുണ്ടാവും.
സൂപ്പര്‍ ഫാസ്റ്റ് ഉള്‍പ്പെടെ ദീര്‍ഘദൂര ബസ്സുകള്‍ക്ക് കണിച്ചുകുളങ്ങര ജങ്ഷനില്‍ കലോല്സദിവസങ്ങളില് സ്റ്റോപ്പ് അനുവദിക്കുന്നതിന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോല്സവത്തിനെത്തുന്ന മൂവായിരത്തോളം പേര്‍ക്ക് ഭക്ഷണം സജ്ജമാക്കും. മുഹമ്മ പട്ടാപ്പള്ളി ശണ്മുഖത്തിന്റെ നേതൃത്വത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. വെല്‍ഫയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വേദികളിലും കുടിവെള്ള വിതരണം നടത്തും.

Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT