Alappuzha local

റവന്യൂ ജില്ലാ ശാസ്ത്ര മേളയ്ക്ക് തുടക്കം



കായംകുളം: ആലപ്പുഴ റവന്യൂ ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹിക ശാസ്ത്ര പ്രവൃത്തിപരിചയ ഐ ടി മേള ആരംഭിച്ചു. നാളെ സമാപിക്കും. വിവിധ മല്‍സരങ്ങള്‍ക്കായി 5500 ഓളം പേര്‍രജിസ്റ്റര്‍ ചെയ്തു. ഇന്നലെ നടന്ന എല്‍പി വിഭാഗം ശാസ്ത്ര ക്വിസ് മല്‍സരങ്ങളില്‍  മങ്കൊമ്പ് വൈശ്യഭാഗം ജിഎല്‍പിഎസിലെ അനന്യ സൂരജ് ഒന്നാം സ്ഥാനവും ചെങ്ങന്നൂര്‍മൈലം ജെബിഎസിലെ ആദിത്യ രണ്ടാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ പുന്നപ്ര യുപിഎസിലെ നീരജ  അമ്പലപ്പുഴ എസ്ഡിവിജിയുപിഎസിലെ ഐശ്വര്യ രാജ് എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ താമരക്കുളം വിവിഎച്ച്എസിലെ പിശ്രീഹരി മങ്കൊമ്പ് എപിടിഡിഎച്ച്എസിലെ വി വിനായക് എന്നിവര്‍ ഒന്നും  രണ്ടും സ്ഥാനങ്ങള്‍നേടി. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ കരുവാറ്റ എന്‍എസ്എച്ച്എസ്എസിലെ ടി ആതിര ഒന്നാം സ്ഥാനവും വടുതല ജമാഅത്ത് എച്ച്എസ്എസിലെ മുഹമ്മദ് സുഫിയാന്‍ രണ്ടാം സ്ഥാനവും നേടി. ഇന്ന് രാവിലെ 9.30 മുതല്‍ തല്‍സമയ മല്‍സരങ്ങള്‍  ആരംഭിയ്ക്കും. 10 ന് വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. കായംകുളം നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍ ഗിരിജ അധ്യക്ഷതവഹിക്കും. ശാസ്ത്ര മേളകള്‍ കായംകുളം എസ്എന്‍ വിദ്യാപീഠത്തിലും ശാസ്ത്ര ക്വിസ് ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷന്‍ പ്രവൃത്തി പരിചയ മേള എന്നിവ ഗവ.ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലും ഗണിത ശാസ്ത്ര മേളകള്‍ സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്‌കൂളിലും സാമൂഹ്യ ശാസ്ത്ര മേളകള്‍ എംഎസ്എം ഹയര്‍സെക്കന്ററി സ്‌കൂളിലും ഐടി മേള ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലും ഇന്റര്‍നാഷണല്‍ എക്‌സപോ വിഠോബാ ഹയര്‍സെക്കന്ററി സ്‌കൂളിലുമായാണ് നടക്കുക.
Next Story

RELATED STORIES

Share it