Alappuzha local

റവന്യൂ അധികൃതരുടെ നിരോധന ഉത്തരവ് മറികടന്ന് കൊല്ലകടവില്‍ വ്യാപക മണ്ണെടുപ്പ്

കൊല്ലകടവ്: വില്ലേജ് ഓഫിസറുടെ നിരോധന ഉത്തരവ് മറികടന്ന് ചെങ്ങന്നൂര്‍ താലൂക്കിലെ ചെറിയനാട് വില്ലേജില്‍ കൊല്ലകടവ് പാലത്തിനുസമീപം വ്യാപക മണ്ണെടുപ്പ്. വീട് നിര്‍മിക്കാനെന്ന പേരില്‍ അഞ്ചുസെന്റ് വസ്തുവിലെ മണ്ണ് നീക്കം ചെയ്യാ ന്‍ ലഭിച്ച അനുമതിയുടെ മറവില്‍ 97 സെന്റ് സ്ഥലത്തെ മണ്ണ് കടത്തുന്ന ജോലികളാണ് ഇപ്പോ ള്‍ നടന്നുകൊണ്ടിരിക്കുന്നത്.
കൊല്ലകടവ് ചാവടി വടക്കേതി ല്‍ രഞ്ചുവിന്റെ ഉടമസ്ഥതയിലുള്ള വസ്തുവാണ് ഇതെന്ന് റവന്യൂ അധികൃതര്‍ പറയുന്നു. അഞ്ചുസെന്റ് വസ്തുവിലെ മണ്ണ് നീക്കം ചെയ്യാന്‍ ലഭിച്ച അനുമതിയുടെ മറവില്‍ കൂടുതല്‍ സ്ഥലത്തെ മണ്ണ് കടത്തുന്നെന്ന് നാട്ടുകാര്‍ അറയിച്ചതനുസരിച്ച് 9ാം തീയതി ഉച്ചയോടെ ചെറിയനാട് വില്ലേജ് ഓഫിസര്‍ സ്ഥലത്തെത്തുകയും മണ്ണെടുപ്പ് നിര്‍ത്തിവെക്കാന്‍ ഉത്തരവ് നല്‍കുകയും ചെയ്തു. എന്നാല്‍ രാത്രിയോടെ വീണ്ടും മണ്ണെടുപ്പ് തുടങ്ങുകയായിരുന്നു.
ചെങ്ങന്നൂര്‍ മാവേലിക്കര റോഡില്‍ റോഡ് നിരപ്പില്‍ നിന്ന് അല്പം ഉയരത്തിലായി സ്ഥിതിചെയ്യുന്ന മണ്ണെടുപ്പ് സ്ഥലത്തെ ലോറികള്‍ പോകുന്നതിന് പ്രത്യേകം വഴി നിര്‍മിക്കുകയും ഇവിടെ പത്തോളം യുവാക്കളുടെ സംഘത്തെ കാവല്‍ നിര്‍ത്തുകയും ചെയ്തിട്ടുണ്ട്. എതിര്‍പ്പുമായി എത്തുന്നവരെ ഭീഷണിപ്പെടുത്തിയും ചിലരെ പ്രലോഭിപ്പിച്ചും മണ്ണ് കടത്തുകയാണ്. അനധികൃതമായി മണ്ണ് നീക്കം ചെയ്യുന്നത് വെണ്മണി പോലിസിനെ അറിയിച്ചെങ്കിലും പോലിസ് സംഘമെത്തി രേഖകള്‍ പരിശോധിക്കുകയോ റവന്യൂ അധികൃതരെ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. പോലിസിന്റെ സാന്നിധ്യത്തില്‍ തന്നെ മണ്ണ് കടത്താനുള്ള സംഘത്തിന്റെ നീക്കം പോലിസുമായുള്ള അവിഹിത ഇടപെടല്‍ മൂലമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
ദേവികുളത്ത്
Next Story

RELATED STORIES

Share it