ernakulam local

റയോണ്‍സിന്റെ സ്ഥലസൗകര്യം പ്രയോജനപ്പെടുത്തും: മന്ത്രി

പെരുമ്പാവൂര്‍: റയോണ്‍സിന്റെ വിശാലമായ സ്ഥല സൗകര്യവും പ്രദേശികമായ സവിശേഷതകളും പ്രയോജനപ്പെടുത്തി പുതിയ തലമുറക്ക് തെഴിലവസരമുണ്ടാക്കുന്ന സംരംഭമായി മാറ്റാന്‍ കഴിയുന്ന ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നു മന്ത്രി എ സി മൈതീന്‍.
അടച്ച് പൂട്ടിയ റയോണ്‍സിലെ തൊഴിലാളികള്‍ക്ക് കൊടുത്ത് തീര്‍ക്കാനുള്ള കുടിശ്ശിക വിതരണത്തിന്റെ ഭാഗമായി പെരുമ്പാവൂര്‍ ഫാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ട്രാവന്‍കൂര്‍ റയോണ്‍സ് 2001 ല്‍ അടച്ച് പൂട്ടിയതിന് ശേഷം കമ്പനി തുറന്ന് പ്രവര്‍ത്തിപ്പിക്കാനും തൊഴിലാളികള്‍ക്ക് കിട്ടേണ്ടതായ ന്യായമായ അവകാശങ്ങള്‍ കിട്ടുന്നതിനും വേണ്ടി മാറി മാറി വന്ന സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
എന്നാല്‍ കഴിഞ്ഞ ഒരു കൊല്ലക്കാലത്തിനിടക്കാണ് റയോ ണ്‍സ് കിംഫ്ര ഏറ്റെടുക്കുന്നതും പുതിയ വ്യവസായ സംരംഭങ്ങളെ കുറിച്ചുള്ള ആലോചനകള്‍ നടക്കുന്നതും. ഇതിനിടയിലാണ് നിലവിലുള്ള തൊഴിലാളികളുടെ കുടിശ്ശിഖ കൊടുത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നത്.
ഇതിന്റെ ഫലമായാണ് തൊഴിലാളികളുടെ നീണ്ട കാത്തിരിപ്പിന് ഇപ്പോള്‍  വിരാമമായത്. ചടങ്ങില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു. പി പി തങ്കച്ചന്‍ മുഖ്യപ്രഭാഷണം നടത്തി.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍, ടെല്‍ക്ക് ചെയര്‍മാന്‍ എന്‍ സി മോഹനന്‍, ഫാമിങ് ബോര്‍ഡ് ചെയര്‍മാന്‍ കെ കെ അഷറഫ്, സാജുപോള്‍, കിംഫ്ര എംഡി ബിജു പി എബ്രഹാം, കെ എം എ സലാം, അബ്ദല്‍ഖാദര്‍, ബാബുജോണ്‍, വി പി ബാബു പങ്കെടുത്തു.
മുതിര്‍ന്ന പത്ത് പേര്‍ക്ക് മന്ത്രി നേരിട്ട് ചെക്ക് നല്‍കി. ബാക്കിയുള്ളവര്‍ക്ക് സര്‍വീസ് അനുസരിച്ച്  ബാങ്ക് വഴി നല്‍കും.
Next Story

RELATED STORIES

Share it