Flash News

റയാന്‍ സ്‌കൂള്‍ കൊലപാതകം, പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ മുതിര്‍ന്ന പൗരനായി കണക്കാക്കി വിചാരണ ചെയ്യും

ന്യൂഡല്‍ഹി: ഗുഡ്ഗാവ് റയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ വിദ്യാര്‍ഥി പ്രദ്യുമന്‍ ഠാക്കൂറിന്റെ കൊലപാതകത്തില്‍ പ്രതിയായ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ പ്രായപൂര്‍ത്തിയായ വ്യക്തിയായി പരിഗണിച്ച് വിചാരണ ചെയ്യാന്‍ തീരുമാനം. സിബിഐയുടെയും കൊല്ലപ്പെട്ട രണ്ടാംക്ലാസുകാരന്റെ മാതാപിതാക്കളുടെയും അപേക്ഷയില്‍ ഗുരുഗ്രാമിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് ഉത്തരവിട്ടത്. അത്യന്തം ഹീനമായ കുറ്റകൃത്യമാണ് നടത്തിയതെന്നും ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രായം കാരണമാവരുതെന്നും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നു. കേസ് സെഷന്‍സ് കോടതിയിലേക്കു കൈമാറാനും ബോര്‍ഡ് ഉത്തരവിട്ടു.സപ്തംബര്‍ എട്ടിനാണ് രണ്ടാംക്ലാസ് വിദ്യാര്‍ഥിയായിരുന്ന പ്രദ്യുമനെ ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആദ്യം സ്‌കൂള്‍ ബസ് ഡ്രൈവര്‍ അശോക് കുമാറിനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ബസ് ഡ്രൈവറല്ല യഥാര്‍ഥ പ്രതി എന്ന നിലപാടില്‍ കുട്ടിയുടെ രക്ഷിതാക്കള്‍ ഉറച്ചുനിന്നു. ഇതേത്തുടര്‍ന്ന് കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്ലസ്‌വണ്‍ വിദ്യാര്‍ഥിയാണ് യഥാര്‍ഥ പ്രതിയെന്നു കണ്ടെത്തിയത്. പരീക്ഷ മാറ്റിവയ്ക്കുന്നതിനുവേണ്ടിയാണ് കൊലപാതകം നടത്തിയത് എന്നാണു പ്രതിയുടെ മൊഴി.
Next Story

RELATED STORIES

Share it