Flash News

റയാന്‍ സ്‌കൂള്‍ കൊലപാതകം: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മുതിര്‍ന്ന പൗരനായി കണക്കാക്കി വിചാരണ ചെയ്യും

റയാന്‍ സ്‌കൂള്‍ കൊലപാതകം: പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മുതിര്‍ന്ന പൗരനായി കണക്കാക്കി വിചാരണ ചെയ്യും
X
ചണ്ഡീഗഡ്: റയാന്‍ സ്‌കൂള്‍ കൊലപാതക കേസില്‍ പ്രതിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്രായപൂര്‍ത്തിയായ വ്യക്തിയായി പരിഗണിച്ച് വിചാരണ ചെയ്യാന്‍ തീരുമാനം. സി.ബി.ഐയുടേയും കൊല്ലപ്പെട്ട രണ്ടാംക്ലാസുകാരന്റെ മാതാപിതാക്കളുടെയും അപേക്ഷയില്‍ ഗുരുഗ്രാമിലെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.
അത്യന്തം ഹീനമായ കുറ്റകൃത്യമാണ് നടത്തിയതെന്നും ഇത് പരിഗണിച്ച് പ്രതിയെ മുതിര്‍ന്ന ആളായി പരിഗണിക്കണമെന്നും ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രായം കാരണമാകരുതെന്നും ജുവൈന്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നു.കേസ് സെഷന്‍സ് കോടതിയിലേക്ക് കൈമാറാനും ബോര്‍ഡ് ഉത്തരവിട്ടു.


കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് ഗുരുഗ്രാമിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥിയായിരുന്ന പ്രദ്യുമ്‌നനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആദ്യം സ്‌കൂള്‍ ബസ് ഡ്രൈവറെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ബസ് ഡ്രൈവറല്ല യാഥാര്‍ത്ഥ പ്രതി എന്ന നിലപാടില്‍ കൊല്ലപ്പെട്ട കുട്ടിയുടെ രക്ഷിതാക്കള്‍  ഉറച്ചുനിന്നു. ഇതേതുടര്‍ന്ന് കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിബിഐ ആണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് യഥാര്‍ത്ഥ പ്രതിയെന്ന് കണ്ടെത്തിയത്. പരീക്ഷ മാറ്റിവെക്കുന്നതിനുവേണ്ടിയാണ് കൊലപാതകം നടത്തിയത് എന്നാണ് പ്രതിയുടെ മൊഴി.
Next Story

RELATED STORIES

Share it