Flash News

റയാന്‍ സ്‌കൂളിലെ രണ്ടാംക്ലാസുകാരന്റെ കൊലപാതകം: പ്ലസ് വണ്‍ വിദ്യാര്‍ഥി അറസ്റ്റില്‍

റയാന്‍ സ്‌കൂളിലെ രണ്ടാംക്ലാസുകാരന്റെ കൊലപാതകം: പ്ലസ് വണ്‍ വിദ്യാര്‍ഥി അറസ്റ്റില്‍
X


ന്യൂഡല്‍ഹി: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സിബിഐ അറസ്റ്റ് ചെയ്തു. കൊലപാതകക്കുറ്റം ചുമത്തിലാണ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ സ്‌കൂള്‍ ബസ്സ് ഡ്രൈവര്‍ അശോക് കുമാറിനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൃത്യം ചെയ്തത് താനാണെന്ന് അശോക് കുമാര്‍ സമ്മതിച്ചതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സെപ്തംബര്‍ എട്ടിനാണ് റയാന്‍ സ്‌കൂളിലെ ശുചിമുറിയില്‍ പ്രദ്യുമന്‍ എന്ന രണ്ടാംക്ലാസ്സ് വിദ്യാര്‍ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കൊലപാതകം നടത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി സമീപത്തുനിന്നു കണ്ടെടുക്കുകയും ചെയ്തിരുന്നു. നേരത്തേ ഹരിയാന പോലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു.

[related]
Next Story

RELATED STORIES

Share it