റയല്‍ വീണ്ടും വിജയവഴിയില്‍; ബയേണിനു തോല്‍വി

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളിലെ തിരിച്ചടികള്‍ക്കു ശേഷം റയല്‍ മാഡ്രിഡ് വിജയവഴിയില്‍ തിരിച്ചെത്തി. ലെവന്റെയെയാണ് റയല്‍ 3-1നു തുരത്തിയത്.
അതേസമയം, ജര്‍മന്‍ ലീഗില്‍ മിന്നുന്ന ഫോമിലായിരുന്ന ബയേണ്‍ മ്യൂണിക്കിനെ മെയ്ന്‍സ് 1-2ന് അട്ടിമറിച്ചു. മറ്റൊരു കളിയില്‍ ഡാംസ്റ്റാറ്റിനെ 2-0ന് തോല്‍പ്പിച്ച ബൊറൂസ്യ ഡോട്മുണ്ട് ബയേണുമായുള്ള അ കലം അഞ്ചു പോയിന്റാക്കി കുറയ്ക്കുകയും ചെയ്തു. ബയേണിന് 62 ഉം ഡോട്മുണ്ടിന് 57ഉം പോയിന്റാണുള്ളത്.
ജെയ്‌റോ സാംപെയേ്‌റോ, ജോണ്‍ കോര്‍ഡോബ എന്നിവരുടെ ഗോളുകളാണ് ബയേണിനെതിരേ മെയ് ന്‍സിന് അപ്രതീക്ഷിത വിജയം നേടിക്കൊടുത്തത്. ആര്യന്‍ റോബന്‍ ബയേണിന്റെ ഗോള്‍ മടക്കി.
ലെവന്റെയ്‌ക്കെതിരേ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇസ്‌കോയും റയലിനായി ലക്ഷ്യം കണ്ടു. മറ്റൊരു ഗോള്‍ ലെവന്റെ താരം ഡിയേഗോ മരിനോയുട സംഭാവനയായിരുന്നു.
Next Story

RELATED STORIES

Share it