Flash News

റയല്‍ മാഡ്രിഡിന് പുതിയ ജഴ്‌സി



മാഡ്രിഡ്: ലീഗ് ഫുട്‌ബോളില്‍ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിന് പുതിയ ജഴ്‌സി. അവസാന സീസണില്‍ ചംപ്യന്‍സ് ലീഗും ലാ ലിഗയും സ്വന്തമാക്കിയ ക്ലബ്ബിന്റെ പുതിയ ജഴ്‌സി ബുധനാഴ്ചയാണ് പ്രകാശം ചെയ്തത്. സൂപ്പര്‍ താരങ്ങളായ ഗാരെത് ബെയ്‌ലും കരിം ബെന്‍സിമയും ചേര്‍ന്നാണ് പുതിയ ജഴ്‌സി അവതരിപ്പിച്ചത്. വെള്ള നിറത്തില്‍ നിന്ന് മാറ്റമൊന്നും വന്നിട്ടില്ലെങ്കിലും ജഴ്‌സിയുടെ ഡിസൈനില്‍ ചില മോടി വരുത്തിയിട്ടുണ്ട്. നീല നിറത്തിലുള്ള അഡിഡാസിന്റെ വരകളാണ് അതില്‍ പ്രധാനം. എവേ ജഴ്‌സി കറുപ്പ് നിറത്തിലാണ്. 12ാം ചാംപ്യന്‍സ് ലീഗ് ജേതാക്കളാണെന്നത് സൂചിപ്പിക്കുന്ന ലോഗോയും പുതിയ ജഴ്‌സിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്ലബ്ബിന്റെ 115ാം വാര്‍ഷികം സൂചിപ്പിക്കുന്ന മാര്‍ക്കും ജഴ്‌സിയില്‍ ഉണ്ട്.
Next Story

RELATED STORIES

Share it