Flash News

റയല്‍ മാഡ്രിഡിന്റെ പരിശീലകനാവില്ല: ജര്‍മന്‍ പരിശീലകന്‍ ജോച്ചിം ലോ

റയല്‍ മാഡ്രിഡിന്റെ പരിശീലകനാവില്ല: ജര്‍മന്‍ പരിശീലകന്‍ ജോച്ചിം ലോ
X

മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ പരിശീലകനാവാന്‍ താന്‍ ഇല്ലെന്ന് ജര്‍മന്‍ ദേശീയ ടീം പരിശീലകന്‍ ജോച്ചിം ലോ. നിലവില്‍ ജര്‍മനിയുടെ പരിശീലകസ്ഥാനത്തെപ്പറ്റി മാത്രമേ ചിന്തിക്കുന്നുള്ളൂ. റയല്‍ മാഡ്രിഡിലേക്കില്ല. റയലിന് മികച്ചൊരു പരിശീലകനെത്തന്നെ ലഭിക്കട്ടെയെന്നും ജോച്ചിം ലോ പറഞ്ഞു.
സിനദിന്‍ സിദാന്‍ അപ്രതീക്ഷിതമായി റയല്‍ മാഡ്രിഡ് പരിശീലകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പകരക്കാരനായി ജോച്ചിം ലോ എത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ജോച്ചിം ലോ തന്നെ റയലിലേക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു.
Next Story

RELATED STORIES

Share it