Football

റയല്‍-പിഎസ്ജി ക്ലാസിക്കിന് ഇന്നു റീപ്ലേ

മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഗ്രൂപ്പുഘട്ടത്തില്‍ ഇന്ന് വീണ്ടും റയല്‍ മാഡ്രിഡ്- പിഎസ്ജി ക്ലാസിക്. ഗ്രൂപ്പ് എയിലാണ് ഈ വമ്പന്‍മാരുടെ പോരാട്ടം. ഇതേ ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ഷക്തര്‍ ഡൊണെസ്‌ക് മാല്‍മോയെ നേരിടും. മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് ബിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സിഎസ്‌കെഎ മോസ്‌കോയുമായും പിഎസ്‌വി ഐന്തോവന്‍ വോള്‍ഫ്‌സ്ബര്‍ഗുമായും ഗ്രൂപ്പ് സിയില്‍ അത്‌ലറ്റികോ മാഡ്രിഡ് അസ്താനയുമായും ബെന്‍ഫിക്ക ഗലാത്‌സരെയുമായും ഗ്രൂപ്പ് ഡിയില്‍ യുവന്റസ് ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാക്കുമായും മാഞ്ചസ്റ്റര്‍ സിറ്റി സെവിയ്യയുമായും ഏറ്റുമുട്ടും.രണ്ടാഴ്ചയ്ക്കിടെ രണ്ടാംതവണയാണ് റയലും പിഎസ്ജി യും ശക്തി പരീക്ഷിക്കുന്നത്. കഴിഞ്ഞ മാസം 21ന് ഫ്രാന്‍സില്‍ നടന്ന പോര് ഗോള്‍രഹിതമായി അവസാനിച്ചിരുന്നു. മൂന്നു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു വീതം ജയവും ഒരു സമനിലയുമടക്കം ഇരുടീമിനും ഏഴു പോയിന്റ് വീതമാണുള്ളത്. മികച്ച ഗോള്‍ശരാശയില്‍ റയലാണ് മുന്നിലുള്ളത്.  ഇന്ന് ജയിക്കുന്നവര്‍ ഗ്രൂപ്പില്‍ തലപ്പത്തേക്കു ഉയരുമെന്നതിനാല്‍ റയലും പിഎസ്ജിയും ജയത്തിനുവേണ്ടി കഠിനാധ്വാനം ചെയ്യുമെന്നുറപ്പാണ്.സ്പാനിഷ് ലീഗില്‍ തലപ്പത്തു നില്‍ക്കുന്ന റയല്‍ ചാംപ്യ ന്‍സ് ലീഗിലും ഫോം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. പിഎസ്ജിയുടെ കാര്യത്തിലും മാറ്റമില്ല. ഫ്രാന്‍സി ലെ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ പിഎസ്ജിയും ലീഗില്‍ വിജയക്കുതിപ്പ് നടത്തി ഒന്നാംസ്ഥാനത്തുണ്ട്.റയല്‍ മാഡ്രിഡ് വിട്ട പിഎസ്ജിയുടെ അര്‍ജന്റീന സൂപ്പര്‍ താരം എയ്ഞ്ചല്‍ ഡി മരിയ ആദ്യമായി ഇന്ന് റയലിന്റെ മൈതാനത്തെത്തുന്നുവെന്നത് മല്‍സരത്തിന്റെ പ്രത്യേകതയാണ്. ശനിയാഴ്ച നടന്ന ഫ്രഞ്ച് ലീഗ് മല്‍സരത്തില്‍ ടീമിന്റെ വിജയഗോ ള്‍ നേടിയ ഡിമരിയ റയലിനെതിരേയും ഗോള്‍ നേടാനുള്ള ഒരുക്കത്തിലാണ്.അതേസമയം, ഗ്രൂപ്പ് ബിയി ല്‍ മാഞ്ചസ്റ്ററിന് ഇന്നത്തെ കളി നിര്‍ണായകമാണ്. നാലു പോയിന്റ് വീതം നേടി ഗ്രൂപ്പില്‍ മൂന്നാമതുള്ള റെഡ് ഡെവിള്‍സിന് നോക്കൗട്ട്‌റൗണ്ട് പ്രതീക്ഷ കാക്കാന്‍ ജയിച്ചേ തീരൂ.ഗ്രൂപ്പ് ഡിയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള യുവന്റസും സിറ്റിയും ജയത്തോടെ പ്രീക്വാര്‍ട്ടറിന് അരികിലെത്താനുറച്ചാണ് ഇന്നിറങ്ങുന്നത്.
Next Story

RELATED STORIES

Share it